ഇന്റലെക്ചൽ ഫിഖ്ഹ് എക്സ്പൊസിഷൻ മാർച്ച് നാലിന് ശരീഅ സിറ്റിയിൽ

0
956

നോളജ് സിറ്റി: ആധുനിക ബിസിനസ്, ഫൈനാൻസ്, നിക്ഷേപ, ഓഹരി ഇടപാടു രംഗത്ത് സങ്കീർണമായി നിലനിൽക്കുകയും വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യത്യസ്തങ്ങളായ രീതികളുടെ കർമശാസ്ത്ര സാധുത ചർച്ച ചെയ്യുന്ന ഇന്റലെക്ചൽ ഫിഖ്ഹ് എക്സ്പൊസിഷൻ മാർച്ച് നാലിന് മർകസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയിൽ വെച്ച് നടക്കും. ശരീഅ സിറ്റിയിലെ പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരീഅ ആൻഡ് മോഡേൺ ലോ കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സംഘാടകർ.
കോപ്പി റൈറ്റ്,ട്രേഡ് മാർക്ക്,ഗുഡ് വിൽ &ബ്രാൻഡ് നെയിം ,ഓൺലൈൻ ഷോപ്പിംഗ് , ഡിജിറ്റൽ ട്രാൻസ്ഫറിങ്, ജോഗ്രഫിക്കൽ ഐഡന്റിറ്റി, ഗ്വാരന്റി &വാറന്റി, ബൈബാക്ക്&ക്യാഷ് ബാക്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ലിമിറ്റഡ് ല്യാബിലിറ്റീസ് , സ്റ്റോക്ക് എക്സ്ചേഞ്ച് ,ഇസ്ലാമിക സ്റ്റോക്ക് മാർക്കറ്റ് , മോഡേൺ ജോയിന്റ് സ്റ്റോക്ക് കമ്പനി, ഷെയേർസ് ഇൻ കോൺവെൻഷനൽ സ്റ്റോക്ക് മാർക്കറ്റ്, ഫ്യൂചേർസ് &ഒപ്ഷൻസ്, ഡെറിവേറ്റീവ്സ് &സ്വാപ്സ് , ഇസ്ലാമിക് ചെക്ക് , ക്രിപ്റ്റോ കറൺസി, ബിറ്റ് കോയിൻ , നെറ്റ്‌വർക്ക് ബിസിനസ്, ബ്ലോക്ക് ചെയിൻ , പ്രീ പബ്ലിക്കേഷൻ, ലൈഫ് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ് ,പെൻഷൻ ഫണ്ട്, പ്രോവിഡന്റ് ഫണ്ട് ,മ്യൂച്വൽ ഫണ്ട്,ഡിജിറ്റൽ ഐഡന്റിറ്റി,സ്മാർട്ട് വേ, പോസ്റ്റ് പെയ്ഡ് &പ്രീ പെയ്ഡ്,ഗോൾഡ് ബിസിനസ് ,മോഡേൺ ഡ്രോൺ സിസ്റ്റം, ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് , ബാങ്ക് അക്കൗണ്ട് , സക്കാത്ത് &ഇന്ററസ്റ്റ് ,മണി എക്സ്ചേഞ്ച്, ഇന്ററസ്റ്റ് ഓൺ കറൺസി, കോസ്റ്റ് പ്ലസ് ഫൈനാൻസിങ്, മുറാബഹഃ തുടങ്ങിയ നാൽപതിലധികം ആധുനിക സംവിധാനങ്ങളെ കർമശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന നാൽപ്പത് പേപ്പറുകളും തുടർ ചർച്ചയും എക്സപൊസിഷനിൽ നടക്കും. ശരീഅ സിറ്റി പി.ജി.വിദ്യാർത്ഥികൾക്ക് പുറമെ തെരഞ്ഞെടുത്തവർക്കും പ്രവേശനമുണ്ടായിരിക്കും.
ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഹദീസ് വിഭാഗം തലവൻ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ, ഇസ്ലാമിക് ലോ വിഭാഗം തലവൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡയറക്ടർ ഡോ: എ.പി.അബദുൽ ഹക്കീം അസ്ഹരി, പി.ജി. വിഭാഗം ഹെഡ് അബ്ദുൽ ബസ്വീർ സഖാഫി, അക്കാഡമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി തുടങ്ങിയവർ വ്യത്യസ്ത സെഷനുകളിൽ അധ്യക്ഷരായിരിക്കും.