ഇന്റർനാഷണൽ അക്കാദമിക് കൊളോക്കിയം മർകസ് നോളജ് സിറ്റിയിൽ സമാപിച്ചു

0
12740
കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇന്റർ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി ചെയർമാനുമായ കുബനി ചെബക് സുമലിയോവ് ഇന്റര്‍നാഷണല്‍ അകാടെമിക് കൊളോക്കിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇന്റർ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി ചെയർമാനുമായ കുബനി ചെബക് സുമലിയോവ് ഇന്റര്‍നാഷണല്‍ അകാടെമിക് കൊളോക്കിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

നോളജ് സിറ്റി: ഇന്റർനാഷണൽ മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാഡമിക് കൊളോക്കിയത്തി പ്രൗഢമായ സമാപനം. ജാമിഅ: മർകസും മർകസ് ശരീഅ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അക്കാഡമിക് കൊളോക്കിയം ‘ഇസ്ലാമും സയൻസും; മുസ്ലിം ലോകത്തെ പുതിയ വിശേഷങ്ങൾ’ എന്ന ശീർഷകത്തിൽ ബഹുമുഖ വിഷയങ്ങളാണ് ചർച്ചക്ക് വിധേയമാക്കിയത്. മുസ്ലിം ലോകത്ത് ശാസ്ത്രീയ വികാസത്തിന്റെ ആവശ്യകത, ശാസ്ത്രവും ഇസ്ലാമിക ഗ്രന്ഥങ്ങളും തമ്മിലുള്ള ബന്ധം, ശാസ്ത്രീയ പുരോഗതിയിൽ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.

അക്കാഡമിക് കൊളോക്കിയം ഇന്ത്യയിലെ ബ്രൂണെ അംബാസഡർ ദാതൊ പദുക ഹാജി സിദ്ദീഖ് അലി ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും ഖുർആനും അഭേദ്യമായ ബന്ധം പുലർത്തുന്നുവെന്നും ഖുർആനിൽ ആഴത്തിലുള്ള പഠനം ഇനിയും പുതിയ കണ്ടെത്തലുകൾക്ക് നിമിത്തം ആകുമെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ വിദ്യാർത്ഥി സമൂഹത്തെ അദ്ദേഹം ഉണർത്തി. കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇന്റർ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി ചെയർമാനുമായ കുബനി ചെബക് സുമലിയോവ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയും കിർഗിസ്ഥാനും ശാസ്ത്രീയ വിഷയങ്ങളിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കേണ്ട ആവശ്യകത ഊന്നി പറഞ്ഞ അദ്ദേഹം മർകസുമായി ഇന്റർനാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി കൂടുതൽ സഹകരിക്കുമെന്നും അറിയിച്ചു. ഇന്ത്യയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ തങ്ങളുടെ നാട് സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
നോളജ് സിറ്റി ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി, സി.ഇ.ഒ ഡോ.അബ്ദുസ്സലാം, എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസൻ, ശരീഅ സിറ്റി അക്കാഡമിക് ഡയറക്ടർ ഡോ.ഉമറുൽ ഫാറൂഖ് സഖാഫി, പ്രൊഫ ഉമറുൽ ഫാറൂഖ്, ഉവൈസ് മുഹമ്മദ്, ഡോ.മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.


SHARE THE NEWS