ഇന്‍സ്പിറേഷനല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വലാഹുദ്ദീന്

0
713
ഇന്‍സ്പിറേഷനല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മുഹമ്മദ് സ്വലാഹുദ്ദീന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കുന്നു
SHARE THE NEWS

കുന്നമംഗലം: മര്‍കസ് ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടാലന്റ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഇന്‍സ്പിറേഷനല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് മുഹമ്മദ് സ്വലാഹുദ്ദീന്‍ അര്‍ഹനായി. ശാരീരിക പരിമിതികള്‍ക്കിടയിലും പഠന പഠനേതര പ്രവര്‍ത്തനങ്ങില്‍ കാണിക്കുന്ന ഉത്സാഹവും ആകര്‍ഷണീയ പെരുമാറ്റവും പരിഗണിച്ചാണ് സ്വലാഹുദ്ദീന് പുരസ്‌കാരം നല്‍കുന്നത്. മുഹമ്മദ് സലാഹുദ്ധീന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. 1111 രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം.


SHARE THE NEWS