ഇവിടെ എല്ലാവർക്കും ലാപ്ടോപ് സൗജന്യം; മികവിന്റെ ഉയരങ്ങളിലേക്ക് മർകസ് ശരീഅ സിറ്റി

0
1522
മർകസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റി വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച ലാപ്ടോപ്പുകളുമായി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം കാമ്പസിൽ
മർകസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റി വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച ലാപ്ടോപ്പുകളുമായി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം കാമ്പസിൽ

കോഴിക്കോട്: അറിവിന്റെ അന്താരാഷ്‌ട്രവൽക്കരണം നടക്കുന്ന മർകസ് നോളജ് സിറ്റിയിലെ ഇസ്‌ലാമിക-അക്കാദമിക പഠന കേന്ദ്രമായ ശരീഅ സിറ്റി രാജ്യത്തെ ഏറ്റവും മികച്ച മുസ്‌ലിം മതവിജ്ഞാന കേന്ദ്രമാവുന്നു. പൂർണ്ണമായും ശാസ്ത്രീയമായി രൂപപ്പെടുത്തിയ കോഴ്‌സുകളും , അക്കാദമിക സൗകര്യങ്ങളും, ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ ഉപയോഗവും മനോഹരമായ പ്രകൃതിയുടെ മധ്യത്തിലുള്ള കാമ്പസും ശരീഅ സിറ്റി കാമ്പസിനെ വ്യത്യസ്തമാക്കുന്നു. നൂറോളം വിദ്യാർത്ഥികളാണ് കാമ്പസിൽ പഠനം നടത്തുന്നത്.

മുഴുവൻ വിദ്യാർത്ഥികക്കും സൗജന്യമായി ലാപ്ടോപ് നൽകിയ രാജ്യത്തെ ആദ്യത്തെ മതപഠന കേന്ദ്രം എന്ന വിശേഷണവും ഇനി ശരീഅ സിറ്റിക്ക് സ്വന്തം. വ്യത്യസ്തമായ അറിവുകളിലൂടെ വ്യവഹരിക്കുന്ന വിദ്യാർത്ഥികൾക്ക് ലോകത്തെ എല്ലാ സംവിധാങ്ങളുമായും നിത്യേന ഇടപെടാനും തങ്ങളുടെ വൈജ്ഞാനിക വിഷയങ്ങൾക്ക് ആവശ്യമായ രേഖകൾ ശേഖരിക്കാനും എല്ലാം ഇതിലൂടെ സാധ്യമാകുന്നു. വിദ്യാർത്ഥികൾക്ക് സൗജന്യ വൈഫേയും ലഭ്യമാണ് ഇവിടെ. പ്രമുഖ വ്യവസായിയായ ആപ്‌കോ അബ്ദുൽ കരീം ഹാജിയുടെ സഹകരണത്തോടെയാണ് സമ്പൂർണ്ണ ലാപ്ടോപ്പ് വൽക്കരണം സാധ്യമാക്കിയത്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ലാപ്‌ടോപുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്‌തു.

പൂർണ്ണമായും ആധുനിക യൂണിവേഴ്‌സിറ്റിയുടെ മാതൃകയിൽ ആണ് ഇവിടെ അക്കാദമിക സംവിധാനവും, ക്‌ളാസ് റൂമുകളും, പഠനരീതികളുമെല്ലാം. മൂന്ന് വിഭാഗം വിദ്യാർത്ഥികൾക്കാണ് ശരീഅ സിറ്റിയിൽ കോഴ്‌സുകൾ സംവിധാനിച്ചിട്ടുള്ളത്. മാസ്റ്റർ ഇന്‍ ശരീഅ & മോഡേണ്‍ ലോ/ മാസ്റ്റർ ഇന്‍ ശരീഅ&ബിസിനസ്സ് സ്റ്റഡീസ് . ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഡിഗ്രി അഞ്ചാം വർഷം കഴിഞ്ഞ അതോടൊപ്പം ഇന്ത്യയിലെ ഏതെങ്കിലും ഒരു യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി പാസ്സായ/ഡിഗ്രി അവസാന വർഷമെഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുത്വവ്വൽപിജിയോടെ ത്രിവത്സര എൽ.എൽ.ബി, എംകോം പഠനം.
രണ്ട്. ബാച്ച്ലർ ഇന്‍ ശരീഅ & മോഡേണ്‍ ലോ/ ബാച്ച്ലർ ഇന്‍ ശരീഅ & മെഡിക്കൽ സയന്‍സ്.ഇതുപ്രകാരം പ്ലസ്ടു കഴിഞ്ഞതോടൊപ്പം ജാമിഅതുൽ ഹിന്ദിന്റെ ഹയർസെക്കണ്ടറി കിതാബുകൾ കൂടി ഓതിയ കുട്ടികൾക്ക് അഞ്ച് വർഷത്തെ എൽ.എൽ.ബിയോ യുനാനി മെഡിക്കൽ കോളേജിലെ പഠനം വഴി മെഡിക്കൽ ഡോക്ടറോ ആകാം.മൂന്ന്. പ്രോഗ്രാം ഇന്‍ ശരീഅ & ലൈഫ് സയന്‍സ്. എസ്.എസ്.എൽ.സി കഴിഞ്ഞ പെണ്‍കുട്ടികൾക്ക് മാത്രമുള്ള അഞ്ച് വർഷ കോഴ്‌സ്. മുഖ്തസർ വരെയുള്ള കിതാബുകൾ ഓതുന്നതോടൊപ്പം പ്ലസ്ടു ഡിഗ്രി പഠനവും മികച്ചരീതിയിൽ നടക്കുന്നു.
തുർക്കി, ഈജിപ്‌ത്‌, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മർകസുമായി അക്കാദമിക ധാരണയിൽ എത്തിയ യൂണിവേഴ്‌സിറ്റികളിൽ ശരീഅസിറ്റിയിലെ പഠനശേഷം എം.ഫിൽ , പി.എച്ച്.ഡി എന്നിവ ചെയ്യാനും ഇവിടത്തെ വിദ്യാർത്ഥികൾക്ക് സാധ്യമാകും.

ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രങ്ങളുടെ ആഴത്തിലുള്ള പഠനം ഏറ്റവും ആധുനികമായ സങ്കേതങ്ങളിലൂടെ സാധ്യമാക്കുകയും പ്രൊഫഷണലായി തികവുള്ളവരെ ഉത്പാദിപ്പിക്കുകയും ചെയ്യുകയാണ് ശരീഅ സിറ്റിയെന്നും രാജ്യത്തെത്തന്നെ മതപഠന രംഗത്തെ വലിയ മുന്നേറ്റമാണ് ഇതെന്നും മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഗുആധുനിക കാലത്ത് സമുദായത്തിന് നേതൃത്വം നൽകാൻ ശേഷിയുള്ള ഗുണമേമയുള്ള പണ്ഡിതരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരീഅ സിറ്റി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻ ശരീഅ സിറ്റിയിൽ ആരംഭിച്ചുവെന്ന് അക്കാദമിക ഡയറക്ടർ ഡോ.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല അറിയിച്ചു.