ഇസ്‌ലാമിക് സെമിനാറിന് തുടക്കമായി

0
1668
മർകസിൽ സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: മതങ്ങൾക്കിടയിൽ സജീവമാകേണ്ട സൗഹാർദ്ധവും ഐക്യവും ചർച്ച ചെയ്യുന്ന ഇസ്‌ലാമിക് സെമിനാറിന് മർകസിൽ തുടക്കമായി. മർകസ് മസ്‌ജിദിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സെമിനാർ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മതപ്രമാണങ്ങൾ വളച്ചൊടിക്കുന്നത് സമൂഹത്തിൽ ചിദ്രത വളർത്താൻ ഹേതുവാകുന്നുവെന്നു അദ്ദേഹം പറഞ്ഞു.  അബ്ദുൽ അസീസ് സഖാഫി ചെറുശ്ശോല അധ്യക്ഷത വഹിച്ചു. ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഡോ. അബ്ദുൽ ഹകീം സഅദി, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ  നൗഷാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, സുഹൈൽ അസ്ഹരി എന്നിവർ സംബന്ധിച്ചു. വിവിധ ഡിപ്പാർട്‌മെന്റുകളിലെ വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു.