ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രം സമ്പൂര്‍ണ്ണവും സാര്‍വ്വകാലികവും: ഫിഖ്‌ഹ്‌ സമ്മിറ്റ്‌

0
1352
SHARE THE NEWS

കാരന്തൂര്‍: ഇസ്‌ലാമിക കര്‍മശാസ്‌ത്രം സമ്പൂര്‍ണ്ണവും സാര്‍വ്വകാലികവുമാണെന്നും അന്ത്യനാള്‍ വരെ സംഭവിക്കാനിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും വിധി പറയാന്‍ മാത്രം സമ്പന്നമാണെന്നും സഖാഫി ഫിഖ്‌ഹ്‌ സമ്മിറ്റി പ്രസ്‌താവിച്ചു. മര്‍കസ്‌ സഖാഫി ശൂറയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുത്ത സഖാഫിമാരെ സംഘടിപ്പിച്ച്‌ നടത്തിയ ഫിഖ്‌ഹ്‌ സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണം നടത്തി. കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, റഹ്മത്തുള്ള സഖാഫി എളമരം, ഇബ്‌റാഹീം സഖാഫി കുമ്മോളി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഏലംകുളം അബ്ദുറശീദ്‌ സഖാഫി, അബ്‌്‌ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി, മുസ്‌തഫ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ശുക്കൂര്‍ സഖാഫി, അഷ്‌റഫ്‌ സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി, ലത്വീഫ്‌ സഖാഫി പെരുമുഖം പ്രസംഗിച്ചു.

 


SHARE THE NEWS