ഈജിപ്ത്യൻ എംബസി സാംസ്കാരിക ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ശുക്‌രി നദ മർകസ് സന്ദർശിച്ചു

0
1359
മർകസ് സന്ദർശിക്കാൻ എത്തിയ ഈജിപ്ത് എംബസി സാംസ്കാരിക ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ശുക്‌രി നദ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ഈജിപ്തിൽ നിന്നും കൊണ്ടുവന്ന ഉപഹാരം സമ്മാനിക്കുന്നു. സുഡാൻ ഡെപ്യൂട്ടി അംബാസിഡർ മുഹമ്മദ് ഉസ്മാൻ അൽ ബഷീർ സമീപം.
മർകസ് സന്ദർശിക്കാൻ എത്തിയ ഈജിപ്ത് എംബസി സാംസ്കാരിക ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ശുക്‌രി നദ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ഈജിപ്തിൽ നിന്നും കൊണ്ടുവന്ന ഉപഹാരം സമ്മാനിക്കുന്നു. സുഡാൻ ഡെപ്യൂട്ടി അംബാസിഡർ മുഹമ്മദ് ഉസ്മാൻ അൽ ബഷീർ സമീപം.

കോഴിക്കോട്: ഇന്ത്യയിലെ ഈജിപ്ത് എംബസി സാംസ്കാരിക ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ശുക്‌രി നദ മർകസ് സന്ദർശിച്ചു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തെ സ്വീകരിച്ചു. മർകസ് അക്കാദമിക് ഹാളിൽ സംഘടപ്പിച്ച സ്വീകരണ യോഗത്തിൽ ഡോ. മുഹമ്മദ് ശുക്‌രി നദ വിദ്യാർത്ഥികളോട് സംവദിച്ചു. ഇന്ത്യയും ഈജിപ്തും തമ്മിൽ സ്വതന്ത്രാനന്തരം മുതലേ മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ജവഹർലാൽ നെഹ്‌റുവും ജമാൽ അബ്ദു നാസറും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര സൗഹൃദ സമീപനത്തിന്റെ മികച്ച മാതൃകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ അൽ അസ്‌ഹർ സർവ്വകലാശാലയി അക്കാദമിക ഉടമ്പടിയുള്ള ഇന്ത്യയിലെ ഏക സ്ഥാപനം എന്ന നിലയിൽ മർകസുമായുള്ള ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വൈജ്ഞാനിക കൊടുക്കൽ വാങ്ങലുകളെ ശാക്തീകരിക്കുന്നുവെന്നും ശുക്‌രി നദ പറഞ്ഞു. ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക ഉപഹാരം അദ്ദേഹം കാന്തപുരത്തിന് സമ്മാനിച്ചു. സുഡാൻ ഡെപ്യൂട്ടി അംബാസിഡർ മുഹമ്മദ് ഉസ്മാൻ അൽ ബഷീർ ചടങ്ങിൽ സംബന്ധിച്ചു. എ.പി മുഹമ്മദ് മുസ്‌ലിയാർ ,സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, അമീൻ ഹസ്സൻ സഖാഫി എന്നിവർ പ്രസംഗിച്ചു.