ഈജിപ്ത് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർത്ഥി

0
746
കോഴിക്കോട്: ഈജിപ്ത് സർക്കാറിന്റെ മതകാര്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഖുർആൻ പാരായണ – മനഃപാഠ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർത്ഥി  ഹാഫിള് മുഹമ്മദ് സലീം പങ്കെടുക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള മത്സാർത്ഥികൾ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. 
മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ സ്വദേശി പരേതനായ  അബ്ദുൽ  റഹ്മാൻ  മുസ്ലിയാരുടെയും  ആയിഷയുടെയും  മകനാണ് ഹാഫിള് സലീം.
ഹാഫിള് നൗഫൽ സഖാഫി കാപ്പാടിന്റെ ശിക്ഷണത്തിൽ 
മർകസ് ഹിഫ്‌ളുൽ ഖുർആൻ കോളജിൽ നിന്നും  2014 ൽ ഖുർആൻ മനഃപാഠമാക്കിയ  ശേഷം ഹാഫിളുകൾക്ക് തുടർപഠനം സാധ്യമാക്കുന്ന കൊയിലാണ്ടി പാറപ്പള്ളിയിലെ മർകസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാലിക്‌ദീനാർ പഠനകേന്ദ്രത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഹാഫിള് മുഹമ്മദ് സലീമിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ  മർകസ് പ്രതിനിധികൾ പങ്കെടുത്തു.