ഈജിപ്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ കാന്തപുരം പങ്കെടുക്കും

0
3093
കോഴിക്കോട്: ഈജിപ്ത് ഗവണ്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പങ്കെടുക്കും. ഏഴു ഭൂഖണ്ഡങ്ങളിലെ  അറുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട പണ്ഡിതന്മാർ പങ്കെടുക്കുന്ന സമ്മേളനം ‘ഫത്വകളുടെ ആശയാടിത്തറകളും സാമൂഹികവ്യാപനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ഈ മാസം 16 മുതൽ 18 വരെയുള്ള കൈറോ പാലസിൽ നടക്കുന്ന സമ്മേളനത്തിൽ ഈജിപ്തിലെ പ്രധാന പണ്ഡിതന്മാർ മോഡറേറ്റർമാരായിരിക്കും. 
 
‘ഫത്വകളെ ആധുനിക ലോകത്ത് പരാമർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പാരമ്പരാഗതെ രീതികൾ’ എന്ന വിഷയത്തിൽ സമ്മേളനത്തിൽ കാന്തപുരം പ്രഭാഷണം നടത്തും. ഫത്വവകളെ അവഗണിക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരും വർദ്ധിക്കുന്ന ലോകസാഹചര്യത്തിലെ ഇസ്‌ലാമിക ജ്ഞാനമണ്ഡലത്തിൽ ഫത്‌വകൾ സൃഷ്ടിച്ച ക്രിയാത്മകമായ ഇടപെടലുകളെക്കുറിച്ചും, പ്രധാനപ്പെട്ട പരമ്പരാഗത പണ്ഡിതന്മാരുടെ സംഭാവനകളെപറ്റിയും സമ്മേളനത്തിൽ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  അക്ബർ ബാദുശ സഖാഫി, മുഹമ്മദ് അമീൻ സഖാഫി എന്നിവർ അദ്ദേഹത്തെ അനുഗമിക്കും.