ഉന്നത വിജയികളെ അനുമോദിച്ചു

0
783
SHARE THE NEWS

കുന്നമംഗലം: കാരന്തൂര്‍ മര്‍കസ്‌ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. എം.കെ രാഘവന്‍ എം.പി യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ ഉന്നത വിജയം നേടിയവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ അന്തര്‍ദേശീയ ബാഡ്‌മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം മാനേജറായിരുന്ന സ്‌കൂളിലെ കായികാധ്യാപകന്‍ എ.കെ മുഹമ്മദ്‌ അഷ്‌റഫിനെ ആദരിച്ചു. സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ഹെഡ്‌മാസ്റ്റര്‍ പി. ഖാസിം മാസ്റ്റര്‍ക്ക്‌ ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡന്റ്‌ കെ. മൊയ്‌തീന്‍ കോയ അധ്യക്ഷത വഹിച്ചു. പ്രിന്‍സില്‍ എ റഷീദ്‌, വി.എന്‍ ഉസ്‌മാന്‍ മാസ്റ്റര്‍, സി. ഷാജി, അബൂബക്കര്‍ കുന്നമംഗലം, ഇസ്സുദ്ദീന്‍ സഖാഫി, എ.കെ മുഹമ്മദ്‌ അഷ്‌റഫ്‌, എം. മൂസ കോയ, പി. ആയിഷാബി പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ എന്‍. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി പി.പി ശിഹാബുദ്ധീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ നടന്ന പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വി.എ ഉസ്‌മാന്‍ മാസ്‌റ്ററെ പ്രസിഡന്റായും സി. ഷാജിയെ വൈസ്‌ പ്രസിഡന്റായും തിരഞ്ഞെടുത്തു.


SHARE THE NEWS