ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സാന്ത്വനവുമായി കാന്തപുരം

0
7579
താമരശ്ശേരി കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ച കുട്ടിയുടെ ജനാസ നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
താമരശ്ശേരി കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ച കുട്ടിയുടെ ജനാസ നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
SHARE THE NEWS

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ കരിഞ്ഞോലയിൽ ഉണ്ടായ ഭീമൻ ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ ഹതാശരായി കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് സാന്ത്വനം പകർന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സന്ദർശനം.  ഗവ. വെട്ടിയൊഴിഞ്ഞതോട്ടം യുപി സ്‌കൂളിലെത്തിയ അദ്ദേഹം ജനങ്ങളെ സമാശ്വസിപ്പിച്ചു. മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നു അദ്ദേഹം ഉറപ്പുനൽകി.  മരിച്ച മൂന്നു കുട്ടികളുടെ ജനാസ നിസ്കാരത്തിന് താമരശ്ശേരിയിൽ അദ്ദേഹം നേതൃത്വം നൽകി.  ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ചുനിന്ന് ദുരന്തബാധിതരെ സഹായിക്കണമെന്നും ഇന്ന് പെരുന്നാൾ നിസ്‌കാരാനന്തരം മരണപ്പെട്ടവർക്ക് വേണ്ടിയും  മഴ ശാന്തമായി സാധാരണ ജീവിതം സാധ്യമാകാനും ഖതീബുമാർ പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അതീവപ്രാധാന്യത്തോടെ ഇടപെട്ട് ദുരന്തബാധിതർക്കു എല്ലാ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയും മേഖലയിലെ  സുന്നി സംഘടനാ നേതാക്കളും  അദ്ദേഹത്തെ അനുഗമിച്ചു . ഇന്നലെ വൈകീട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മുസ്‌ലിം ജമാഅത്തിന്റെയും എസ്.വൈ.എസിന്റെയും നേതൃത്വത്തിൽ ഭക്ഷണവും ഇഫ്‌താർ വിഭവങ്ങളും വിതരണം ചെയ്തു.


SHARE THE NEWS