ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിയുമായി മർകസ് അക്കാദമിക ഉടമ്പടിയിൽ ഒപ്പുവെച്ചു; മാനസിക പഠന-ചികിത്സ രംഗങ്ങളിൽ വൈജ്ഞാനിക-സാങ്കേതിക സഹകരണത്തിന് ധാരണ

0
1579
തുർക്കിയിലെ ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിയും മർകസും തമ്മിലുള്ള അക്കാദമിക സഹകരണ കരാറിൽ മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഉസ്‌കുദാർ യൂണിവേഴ്‌സിറ്റി റെക്ടർ ഡോ. നാവാത് തഹ്‌റാൻ എന്നിവർ ഒപ്പു വെക്കുന്നു
തുർക്കിയിലെ ഉസ്‌കുദാർ യൂണിവേഴ്‌സിറ്റിയും മർകസും തമ്മിലുള്ള അക്കാദമിക സഹകരണ കരാറിൽ മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഉസ്‌കുദാർ യൂണിവേഴ്‌സിറ്റി റെക്ടർ ഡോ. നാവാത് തഹ്‌റാൻ എന്നിവർ ഒപ്പു വെക്കുന്നു
SHARE THE NEWS

ഇസ്താംബൂൾ: തുർക്കിയിലെ പ്രമുഖ സർവ്വകലാശാലയായ ഉസ്‌കുദാർ യൂണിവേഴ്സിറ്റിയുമായി മർകസ് അക്കാദമിക സഹകരണം ആരംഭിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. ഉസ്‌കുദാർ കാമ്പസിൽ  നടന്ന ചടങ്ങിൽ  യൂണിവേഴ്‌സിറ്റി റെക്ടർ ഡോ. നാവാത് തഹ്‌റാൻ, മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരാണ് എം.ഒ.യുവിൽ ഒപ്പുവെച്ചത്. മാനസിക പഠന-ചികിത്സ രംഗങ്ങളിൽ വൈജ്ഞാനിക കൈമാറ്റത്തിനും സാങ്കേതിക വിനിമയത്തിനും വേണ്ടിയുള്ള ധാരണയും ഇരു സ്ഥാപങ്ങൾക്കും ഇടയിൽ നിലവിൽ വന്നു.

മനുഷ്യന്റെ പെരുമാറ്റ ശാസ്ത്രവും ആരോഗ്യവും ആഴത്തിൽ പഠനം നടത്തുക എന്ന ലക്ഷ്യത്തിൽ തുർക്കിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഉസ്‌കുദാർ യൂണിവേഴ്‌സിറ്റി പ്രമുഖമായ അക്കാദമിക കേന്ദ്രമാണ്. ഒരുമിച്ചുള്ള അക്കാദമിക ഗവേഷങ്ങൾക്ക് അവസരം ഒരുക്കുക, റിസർച്ച് അധ്യാപകരുടെ കൈമാറ്റം, വിദ്യാർത്ഥികളുടെ വികസനം ലക്ഷ്യമാക്കിയുള്ള സ്റ്റുഡന്റസ് എക്സ്ചേഞ്ച്, സാംസ്‌കാരിക-വിദ്യാഭാസ പ്രസിദ്ധീകരണങ്ങൾ നടത്തൽ, അക്കാദമിക സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുക എന്നിവ സഹകരിച്ചു നടത്താനും  ധാരണാപത്രത്തിൽ കരാറായി.
മനഃശാസ്ത്രവും ബ്രെയിൻ ചികിത്സയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ  മർകസ് യുനാനി മെഡിക്കൽ കോളേജുമായി  സഹകരിച്ചു നടപ്പാക്കാനും ബുദ്ധിമാന്ദ്യം, ഓട്ടിസം പോലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗോളരംഗത്തെ പുതിയ സാധ്യതകൾ  പ്രയോജനപ്പെടുത്തി മർകസ് നോളജ് സിറ്റിയിലെ സ്‌പെഷ്യൽ സ്‌കൂളിൽ കോഴ്‌സുകൾ ആരംഭിക്കാനും ഇരു യൂണിവേഴ്‌സിറ്റികളും തീരുമാനിച്ചു.

തുർക്കിയിലെ പ്രധാനപ്പെട്ട അക്കാദമിക യൂണിവേഴ്‌സിറ്റിയായ ഉസ്‌കുദാറുമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പുവെച്ചതിലൂടെ ആഗോളമായ മുന്നേറ്റങ്ങൾ സാധ്യമാക്കാനുള്ള മർകസിന് സാധിക്കുമെന്ന് ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മെഡിക്കൽ, എൻജിനീയറിങ്, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക കൈമാറ്റം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


SHARE THE NEWS