ഊട്ടിയില്‍ മര്‍കസിന് ജ്ഞാനനികേതനം; ഉദ്ഘാടനം ഇന്ന് കാന്തപുരം നിര്‍വഹിക്കും

0
1030
ഊട്ടിയിൽ ഇന്ന് കാന്തപുരം ഉദ്‌ഘാടനം ചെയ്യുന്ന മർകസിന്റെ വുമൺ എജുക്കേഷൻ സെന്റർ
ഊട്ടിയിൽ ഇന്ന് കാന്തപുരം ഉദ്‌ഘാടനം ചെയ്യുന്ന മർകസിന്റെ വുമൺ എജുക്കേഷൻ സെന്റർ
SHARE THE NEWS

തമിഴ്‌നാട്‌ : ഊട്ടിയുടെ ഹൃദയഭൂമികയിൽ മർകസിന് കീഴിൽ ആരംഭിക്കുന്ന ബഹുമുഖ വൈജ്ഞാനിക പദ്ധതികൾക്ക് ഇന്നാരംഭം കുറിക്കും. ഊട്ടിയിലെ മുസ്‌ലിംകളും പിന്നാക്ക വിഭാഗക്കാരും അധിവസിക്കുന്ന മേഖലകളിൽ സമഗ്രമായ പുരോഗതിയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കും.

30 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച സ്ത്രീ ശാക്തീകരണ കേന്ദ്രമാണ് ഇതിൽ പ്രധാനത്തേത്‌. അനാഥകളും സാമ്പത്തിക ശേഷി കുറഞ്ഞവരുമായ പെൺകുട്ടികളുടെ വിദ്യാഭ്യാസവും മറ്റുള്ള ചെലവുകളും ഏറ്റടുത്ത് , പുതിയ കാലത്തോട് ക്രിയാത്മകമായി സംവദിക്കാൻ പാകത്തിൽ, മതപരവും ഭൗതികവുമായ വിഷയങ്ങൾ അക്കാദമികമായി ഉന്നത നിലവാരത്തോടെ ഇവിടെ നൽകപ്പെടും. ഇതോടൊപ്പം ഇസ്‌ലാമിക വിജ്ഞാനം എല്ലാ പ്രായക്കാർക്കും പഠനം സാധ്യമായ വിവിധ കോഴ്‌സുകളും ഊട്ടിയുടെ വിവിധ പ്രദേശങ്ങളിൽ ആവിഷ്കരിച്ചിട്ടുണ്ട്.

ഊട്ടിയിലെ നഗര ഹൃദയത്തിലുള്ള രണ്ടു പള്ളികളും അനുബന്ധമായുള്ള മത പഠന സംവിധാനങ്ങളും ചുമതലക്കാർ മാർകസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഈ മസ്ജിദുകൾ കേന്ദ്രീകരിച്ചു നടക്കുന്ന നവീനമായ വിദ്യാഭ്യാസ- സാംസ്കാരിക പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും കാന്തപുരം നിർവ്വഹിക്കും. അതോടൊപ്പം ഖുർആൻ മനഃപാഠവും പഠനവും നടക്കുന്ന ഹിഫ്‌ളുൽ ഖുർആൻ കോളേജിന്റെ ശിലാസ്ഥാപനവും നടക്കും. ജബറുള്ള ബാഖവി, പാടന്തറ മർകസ് ജനറൽ മാനേജർ സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി എടരിക്കോട്, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ചെയർമാൻ ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, അബ്ദുറഹീം ഇംദാദി, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സി കെ കെ മദനി, സുൽത്താനുൽ ആലം അസ്മതി, ജാഫർ സ്വാദിഖ് ഫൈജി, എസ് ജെ എം തമിഴ്‌നാട് ഘടകം സെക്രട്ടറി പി എ നാസർ മുസ്‌ലിയാർ ഊട്ടി, ഉമർ അൽ ഹസനി, ബദ്‌റുദ്ധീൻ നിസാമി സംബന്ധിക്കും


SHARE THE NEWS