എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ കാന്തപുരം അനുശോചിച്ചു

0
1366
SHARE THE NEWS

കോഴിക്കോട്: അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ എം. ഐ ഷാനവാസിന്റെ നിര്യാണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിനായി സേവനം ചെയ്യുന്നതിൽ സദാ കർമ്മനിരതനായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസം നേടിയതിനാൽ , പാർലമെന്റിൽ പാർശ്വവൽകൃതരുടെ അവകാശങ്ങൾക്കായി വ്യക്തതയോടെയും ശക്തമായും ശബ്ദമുയർത്താൻ  അദ്ദേഹത്തിനായി. സുന്നി സംഘടനകളുമായും മർകസുമായും പതിറ്റാണ്ടുകളായി മികച്ച ബന്ധമായിരുന്നു ഷാനവാസിന് ഉണ്ടായിരുന്നത്. ന്യായമായ അവകാശങ്ങൾ നേടിത്തരാൻ അദ്ദേഹം ആത്മാർത്ഥമായ ഇടപെടലുകൾ നടത്തി: കാന്തപുരം പറഞ്ഞു. എം.ഐ ഷാനവാസിനായി  പ്രാർത്ഥന നടത്താനും ജനാസ നിസ്‌കാരിക്കാനും കാന്തപുരം അഭ്യർത്ഥിച്ചു.


SHARE THE NEWS