‘എന്റെ ഹബീബിന് ഒരു കത്ത്’ മർകസ് റൈഹാൻ വാലി മത്സരം സംഘടിപ്പിക്കുന്നു

0
1062

കോഴിക്കോട്: മർകസ് റൈഹാൻ വാലിക്ക് കീഴിൽ നടക്കുന്ന റബീഉൽ അവ്വൽ കാമ്പയിന്റെ  ഭാഗമായി ‘എന്റെ ഹബീബിന് ഒരു കത്ത്’ മത്സരം സംഘടിപ്പിക്കുന്നു. പ്രവാചകന് വിശ്വാസികൾ അയക്കുന്ന കത്തിലെ ഉള്ളടക്കമാവണം സൃഷ്ടി.ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം : 2001 രൂപ എന്ന തോതിൽ സമ്മാനം നൽകുന്നതാണ്.  പങ്കെടുക്കാൻ പ്രായപരിധി പ്രശ്നമില്ല. മുഴുവൻ പേരും അഡ്രസും എഴുതി  ഡിസംബർ പതിനൊന്നിന് മുമ്പായി ലഭിക്കുന്ന വിധത്തിൽ  സൃഷ്ടികൾ ഇമെയിൽ ആയോ പോസ്റ്റൽ വഴിയോ അയക്കാം. അഡ്ഡ്രസ്: മർകസ് റൈഹാൻ വാലി, മാർകസുസ്സഖാഫത്തി സുന്നിയ്യ, കാരന്തൂർ, കുന്നമംഗലം , 673571 .  ഇമെയിൽ: mbsastudentsunion@gmail.com  . ബന്ധപ്പെടാവുന്ന നമ്പർ : 9961986849 , 9747718492