എന്റെ ഹബീബിന് ഒരു കത്ത് : വിജയികളെ പ്രഖ്യാപിച്ചു

0
1028

കോഴിക്കോട് : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് റൈഹാന്‍ വാലി കാമ്പസിലെ മീലാദ് കാമ്പയിന്‍ അല്‍ മഹബ്ബയുടെ കീഴില്‍ ‘എന്റെ ഹബീബിന് ഒരു കത്ത് ‘ എന്ന ശീര്‍ഷകത്തില്‍ നടത്തിയ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ നിന്നുമായി ലഭിച്ച 250 എന്‍ട്രികളില്‍ നിന്നും ഏറ്റവും മികച്ച രചനകള്‍ക്കാണ് സമ്മാനം. സയ്യിദ് ആയിശാ ശാനിബ ഒന്നാം സ്ഥാനവും നസീബാ മുഹമ്മദ് കാരായമുട്ടം രണ്ടാം സ്ഥാനവും ഫാത്തിമ മുര്‍ശിദ.പി പൂഞ്ചോല മൂന്നാം സ്ഥാനവും നേടി.തുടര്‍ന്നുള്ള മികച്ച രചനകള്‍ നടത്തിയവര്‍. ബാദുഷ അശ്‌റഫ് എറണാംകുളം, റിശാബുദ്ദീന്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് ഇ.കെ പൂനൂര്‍, ശഅ്‌വാനത്ത് അലി അഷ്‌കര്‍, ഫാത്തിമ തന്‍സീല പി. മദൂര്‍, ശഹര്‍ബാന്‍ ശംസുദ്ദീന്‍ എടമുട്ടം. വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം നാളെ വ്യാഴം മര്‍കസില്‍ നടക്കും. ബന്ധപ്പെടേണ്ട നമ്പര്‍ : 9961986849