എല്‍.എല്‍.ബി പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മര്‍കസ് ലോ കോളജ് വിദ്യാര്‍ത്ഥി ബിജിത ദാസ്

0
1212

താമരശ്ശേരി: കോഴിക്കോട് സർവകലാശാല ത്രിവത്സര എൽ എൽ ബി പരീക്ഷയിൽ മർകസ് ലോ കോളേജ് വിദ്യാർത്ഥിനി ബിജിത ദാസ് പി രണ്ടാം റാങ്ക് നേടി. സ്ഥാപനം ആരംഭിച്ചു കുറഞ്ഞ കാലയളവിൽ തന്നെ അക്കാദമിക രംഗത്ത് ലഭിച്ച മികച്ച നേട്ടം നോളജ് സിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവും അക്കാദമിക നിലവാരവും വെളിപ്പെടുത്തുന്നതാണ്. പട്ടയിൽ ദാസിന്റെയും വത്സലയുടെയും മകളും രാമനാട്ടുകര പുതുക്കോട്ടു താമരത്ത് അഖിലിന്റെ ഭാര്യയുമാണ് ബിജിത. റാങ്ക് നേടിയ ബിജിത ദാസിനെ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹക്കിം അസ്ഹരി അഭിനന്ദിച്ചു.