ഏപ്രില്‍ 18ന്‌ മര്‍കസ്‌ ഡേ

0
695

കാരന്തൂര്‍: മര്‍കസ്‌ സ്ഥാപിത ദിനമായ ഈ മാസം 18ന്‌ സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും മര്‍കസ്‌ ഡേ ആചരിക്കും. യൂണിറ്റ്‌ ആസ്ഥാനങ്ങളില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മര്‍കസ്‌ റൂബി ജൂബിലി പ്രചരണ ബോര്‍ഡും മര്‍കസ്‌ നിധി ബോക്‌സും സ്ഥാപിക്കും. മര്‍കസ്‌ ക്യാമ്പസില്‍ രാവിലെ 10ന്‌ നടക്കുന്ന പരിപാടിയില്‍ പത്മശ്രീ ഡോ. രവി പിള്ള മുഖ്യാതിഥിയാവും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബീദീന്‍ ബാഫഖി അധ്യക്ഷത വഹിക്കും. കട്ടിപ്പാറ കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ സംബന്ധിക്കും.
യൂണിറ്റുകളില്‍ സ്ഥാപിക്കുന്ന പ്രചരണ ബോര്‍ഡ്‌, നിധി ബോക്‌സ്‌, ചടങ്ങിന്റെ ഫോട്ടോ എന്നിവ മര്‍കസ്‌ വെബ്‌സൈറ്റില്‍ റൂബി ജൂബിലി എന്ന ഓപ്‌ഷനില്‍ അപ്‌ലോഡ്‌ ചെയ്യുക. സമ്മേളന ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തേണ്ട റൂബി ജൂബിലിയുടെ ലോഗോയും ഡിസൈനും മര്‍കസ്‌ വെബ്‌സൈറ്റിലെ ഡൗണ്‍ലോഡ്‌ കാറ്റഗറിയില്‍ ലഭ്യമാണ്‌.