ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്; ഓറിയന്‍റേഷന്‍ ഇന്ന് നോളജ് സിറ്റിയില്‍

0
2715
കൈതപ്പൊയില്‍ഃ മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പിന്‍റെ ഓറിയന്‍റേഷന്‍ പ്രോഗ്രാം ഇന്ന് (ചൊവ്വ) മര്‍കസ് നോളജ് സിറ്റിയില്‍ രാവിലെ പത്ത് മണിക്ക് നടക്കും. ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസത്തോട് കൂടെ ഒരു വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്സും ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തെ ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ് പത്താം തരം റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐഡല്‍ വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അതത് മേഖലകളിലേക്ക് വേണ്ട മുഴുവന്‍ കഴിവുകളും  ഐഡല്‍ പാഠ്യ പദ്ധതിയിലൂടെ  പരിപോഷിപ്പിച്ചെടുക്കുന്നു.  അന്താരാഷ്ട്ര നിലവാരത്തില്‍, വിദേശ ഫാക്കല്‍റ്റികളുടെയും വിവിധ രംഗങ്ങളിലെ   വിദഗ്ദരുടെയും അധ്യാപനത്തിലൂടെ എല്ലാ വിധ പ്രൊഫഷണല്‍, സോഫ്റ്റ് സ്കില്‍ ട്രെയിനിംഗുകളും ലീഡര്‍ഷിപ്പ് സ്കൂള്‍ പരിശീലിപ്പിക്കും. പത്താം തരം കഴിഞ്ഞവര്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ പഠിക്കാന്‍ നോളജ് സിറ്റിയില്‍ അവസരമൊരുങ്ങുന്നു. ഐഡല്‍ സ്കൂള്‍ ഓഫ് ലീഡര്‍ഷിപ്പ് കോഴ്സിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളുമറിയാന്‍ നോളജ് സിറ്റിയില്‍  നടക്കുന്ന  ഓറിയന്‍റേഷന്‍ പ്രോഗ്രാമില്‍ അവസരമുണ്ടടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
Contact :+917012282107.+918618294639