ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു: ഡോ.അബ്ദുല്‍ ഹകീം അസ്ഹരി

0
926
SHARE THE NEWS

അറിവ് ജീവിതഗന്ധിയായ സംസ്‌കാരമാണ്. മുനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തില്‍ അറിവിന്റെ വിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം കുറിച്ച സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമാണ് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ. സമകാലിക സമൂഹത്തോടും സാമുദായികതയോടും ക്രിയാത്മകമായി സംവദിച്ച് പുതിയൊരു ജീവിത സംസ്‌കാരത്തെ ലോകത്തിന് സമര്‍പ്പിച്ചാണ് മര്‍കസ് നാല്‍പതാം വാര്‍ഷികം ആഘോഷിക്കുന്നത്. നാലു പതിറ്റാണ്ടിന്റെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് രാജ്യത്തിന്റെ നാലതിരുകള്‍ക്കു പുറമെ ലോകതലത്തില്‍ തന്നെ മര്‍കസ് നന്മയുടെ നവാധ്യായമായി ഇടം നേടിയിട്ടുണ്ട്. അറിവാര്‍ജനത്തിനുമപ്പുറം അറിവിന്റെ പ്രയോഗവല്‍ക്കരണത്തിനാണ് നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തിലൂടെ മര്‍കസ് ശ്രമിച്ചത്. അറിവിന്റെ വ്യാപനവും വിനിമയവും വ്യത്യസ്ത തലത്തില്‍ വൈവിധ്യരൂപേണ നടന്നു വരുന്നു. പക്ഷേ അറിവിന്റെ പ്രയോഗം ദൈനംദിന ജീവിതത്തില്‍ വ്യക്തിതലം മുതല്‍ സാമൂഹ്യ തലം വരെ പാലിക്കപ്പെടുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവശീലം ഇല്ലാതെ പോകുന്നുണ്ട്. ഈ അലംഭാവത്തെ മറികടക്കാനാണ് മര്‍കസ് തുടക്കം മുതലെ ശ്രമിച്ചത്. നാല്‍പത് വര്‍ഷം കൊണ്ട് സമൂലമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. മതത്തിന്റെ യഥാര്‍ത്ഥ സത്തയും സാരവും സ്വജീവിത നിഷ്ഠകളാക്കി മര്‍കസ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃക പകര്‍ന്നതോടെ മതത്തിന്റെ മാനവികമായ മുഖവും ഹൃദയവും ലോകം തിരിച്ചറിഞ്ഞുവെതാണ് സത്യം. ഈ പരികല്‍പനയില്‍ നിന്നുകൊണ്ടു തെന്നയാണ് മര്‍കസ് നാല്‍പതാം വാര്‍ഷികമാഘോഷിക്കുന്നതും, ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന്’ എന്ന പ്രമേയം പുതിയ കാലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതും. നാല്‍പതിന്റെ നിറവില്‍ നിന്നും നാല്‍പത്തി ഒന്നിലേക്കുള്ള പ്രയാണം പര്യവേക്ഷണാത്മകമായ വൈജ്ഞാനിക സംവിധാനത്തിലേക്കുള്ള ചുവടു വെയ്പ്പാണ്. വരും കാലങ്ങളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ ഈ വിപ്ലവത്തിന്റെ പ്രായോഗിക പാഠങ്ങളെ അടുത്തറിയാന്‍ സാധിക്കും. ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ സര്‍വ മേഖലകളെയും സമന്വയിപ്പിക്കുന്ന ഭൗതിക സംവിധാനമാണ് മര്‍കസ് നോളജ് സിറ്റിയില്‍ സജ്ജീകരിക്കുന്നത്.
ഈ വിജ്ഞാന നഗരം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അറിവ് പഠിച്ചെടുക്കാനുള്ള കേന്ദ്രമാണ്. മതത്തിന്റെയോ ജാതിയുടെയോ അതിര്‍ വരമ്പുകളില്ല. ശരീഅ സിറ്റി എന്നു പറയുന്ന ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രം പോലും എല്ലാവര്‍ക്കും മതത്തെ പഠിക്കാനും അടുത്തറിയാനുമുള്ള അവസരമുണ്ട്. ഇസ്‌ലാമേതര മത വിഭാഗങ്ങള്‍ക്ക് ഡിസ്റ്റന്‍സായും റഗുലറായും പഠിക്കാനുള്ള സംവിധാനമുണ്ടെന്നിരിക്കെ ബാക്കിയുള്ള സൗകര്യത്തെ സംബന്ധിച്ച് പറയേണ്ടതില്ലല്ലോ. അറിവിന്റെ പ്രയോഗം എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനുള്ള സമകാലിക ഉത്തരമാണ് മര്‍കസ് നോളജ് സിറ്റി. ‘അറിവുകളുടെ പ്രായോഗിക സമന്വയം’ ഇത് സാധ്യമായാല്‍ ക്രിയാത്മകമായ ജീവിതസംസ്‌കാരം എളുപ്പമാകും. അറിവ് ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നതാവണം. ഈയൊരു ശീലമാണ് സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. ഇത്തരമൊരു വ്യവസ്ഥാപിതവും തത്വാധിഷ്ഠിതവുമായ മാനവിക സംസ്‌കാരത്തിന്റെ സൃഷ്ടിപ്പിനു വേണ്ടിയാണ് തിരുനബി (സ) പ്രവര്‍ത്തിച്ചത്. അതിന്റെ പ്രായോഗിക വല്‍ക്കരണത്തിനായി ആദ്യം വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുള്ള ശ്രമങ്ങള്‍ തിരുനബി (സ) തുടങ്ങി. റസിഡന്‍ഷ്യല്‍ സ്റ്റുഡന്‍സിനു പുറമെ വീക്‌ലി ക്ലാസുകള്‍ പാര്‍ട്ട്‌ടൈം വിദ്യാഭ്യാസം എന്ന രീതിയിലായിരുന്നു ഹബീബ് മുസ്തഫ (സ) അവലംബിച്ചിരുന്നത്. ഇതിലൂടെ സാര്‍വത്രികമായ വൈജ്ഞാനിക വിനിമയമാണ് തിരുനബി (സ) ലക്ഷ്യം വെച്ചത്. അറിവില്‍ നിന്നു മാത്രമേ മഹിതമായൊരു ജീവിത സംസ്‌കാരത്തെ രൂപപ്പെടുത്താന്‍ കഴിയൂ. അറിവായിരിക്കണം ജീവിതത്തിന്റെ അടിസ്ഥാന ഘടകം എന്ന സന്ദേശമാണ് ഈ ദൗത്യത്തിലൂടെ റസൂല്‍(സ) ലോകത്തിന് നല്‍കിയ സന്ദേശം.
മദീനയും ഡമസ്‌കസും ബഗ്ദാദുമെല്ലാം അതതു കാലങ്ങളില്‍ അറിവിന്റെ കേന്ദ്രങ്ങളായിരുല്ലോ. ഇന്ന് അറിവ് പഠിക്കാനുള്ളതുമാത്രമാണെും ജീവിതത്തില്‍ പകര്‍ത്താനുള്ളതല്ലെന്നുമുള്ള ചിന്താഗതി വളര്‍ന്നു വിരിക്കുന്നു. അറിവും ജീവിതവും തമ്മില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ഒരവസ്ഥയിലൂടെയാണ് സമൂഹം നടന്നു നീങ്ങുന്നത്. ഈ നിഷേധാത്മക അലസ സമീപനത്തെ മാറ്റിയെടുത്ത് ‘അറിവാണ് ജീവിതം’ എന്ന അമൂര്‍ത്ത കാഴ്ചപാടിലേക്ക് ജനങ്ങളെ കൈ പിടിച്ചു നടത്താനാണ് നോളജ് സിറ്റിയെ അറിവിന്റെ നഗരത്തിലൂടെ മര്‍കസ് ശ്രമിക്കുന്നത്. ജ്ഞാനത്തില്‍ നിന്നാണ് ചിന്തയുണ്ടാകുന്നത്. അതിലൂടെ സ്വയം നവീകരിക്കാനും ബോധവല്‍ക്കരണം നടത്താനും സാധിക്കണം. അതിനുള്ള ക്രിയാത്മക സംവിധാനം അത്യന്താപേക്ഷിതമാണ്. മൂല്യാധിഷ്ടിത ജീവിതം സാധ്യമാക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിജയകരമല്ലെന്നത് കാലം പറഞ്ഞു തരുന്ന സാക്ഷ്യമാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ നിന്നു മാത്രമെ ധര്‍മനിഷ്ഠയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ. ഇത് ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്. മാനവികവും മനുഷ്യത്വപരവുമായ സാമൂഹ്യ ജീവിതത്തെ പ്രതിനിധാനം ചെയ്യണമെങ്കില്‍ മതത്തെ കുറിച്ചും ഭൗതികതയെ കുറിച്ചും ആഴത്തിലുള്ള അറിവും ജ്ഞാനവും സ്വായത്തമാക്കണം.
ആത്മീയപരമായ വിശ്വാസ വിജ്ഞാനങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത വ്യക്തിക്ക് ഭൗതികതയെ കുറിച്ച് ശരിയായ അവബോധം നേടാന്‍ കഴിയും. ഇത്തരം വിചാരപ്പെടലുകളിലേക്കും ചിന്താശേഷിയിലേക്കും പുതിയ കാല വിദ്യാര്‍ത്ഥിത്വത്തെയും സമൂഹത്തെയും വഴി നടത്തിക്കുക എന്നതാണ് മര്‍കസ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികളും സാമൂഹിക പ്രവര്‍ത്തനങ്ങളും. നാലുപതിറ്റാണ്ടിന്റെ നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനത്തിലൂടെ അറിവിന്റെയും വിജ്ഞാനത്തിന്റെയും നവ ചക്രവാളങ്ങള്‍ തീര്‍ക്കാന്‍ മര്‍കസിന് സാധിച്ചിട്ടുണ്ട്. രാജ്യത്തോടും സമൂഹത്തോടും സമുദായത്തോടും പ്രതിപത്തിയും പ്രതിബദ്ധതയുമുള്ള ധര്‍മാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാനും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുഖ്യധാരാ പങ്കാളിത്തം ഉറപ്പു വരുത്താനും മര്‍കസിന് സാധ്യമായതെല്ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. പുതിയ പ്രവര്‍ത്തന പദ്ധതികളോടെയാണ് നാല്‍പതിന്റെ നിറവിനെ മര്‍കസ് പ്രഭാപൂരിതമാക്കുത് സര്‍വ വിജ്ഞാനങ്ങുളുടെയും മാതൃഭൂമികയായി മര്‍കസ് നോളജ് സിറ്റി പുതിയ കാലത്തോടും സമൂഹത്തോടും സംവദിക്കാനുള്ള കരുത്താര്‍ജിച്ചു കഴിഞ്ഞു. ഇതിന് പ്രപഞ്ചനാഥന് നാം നന്ദിയര്‍പ്പിക്കുക.


SHARE THE NEWS