‘ഒരു സഖാഫി ഒരു തകാഫുൽ’ പദ്ധതി ഉദ്‌ഘാടനം ചെയ്തു

0
823
'ഒരു സഖാഫി ഒരു തകാഫുല്‍' പദ്ധതി വിഹിതം സയ്യിദ് സ്വാലിഹ് തുറാബ് സഖാഫിയില്‍ നിന്ന് സി മുഹമ്മദ് ഫൈസി സ്വീകരിക്കുന്നു
'ഒരു സഖാഫി ഒരു തകാഫുല്‍' പദ്ധതി വിഹിതം സയ്യിദ് സ്വാലിഹ് തുറാബ് സഖാഫിയില്‍ നിന്ന് സി മുഹമ്മദ് ഫൈസി സ്വീകരിക്കുന്നു

കാരന്തൂര്‍: മര്‍കസ് ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ‘ഒരു സഖാഫി ഒരു തകാഫുല്‍’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസിന്റെ സംരക്ഷണത്തില്‍ വളരുന്ന പാവപ്പെട്ടവരും അഗതികളുമായി വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുതഅല്ലിമുകള്‍ക്കും ഹാഫിളുകള്‍ക്കും വേണ്ടി ഒരു വര്‍ഷത്തില്‍ 20000 രൂപ നല്‍കി അവരുടെ പഠന ചെലവുകള്‍ ഏറ്റെടുക്കുന്ന പദ്ധതിയാണ് തകാഫുല്‍ സ്‌കീം.
മര്‍കസില്‍ നടന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തില്‍ വെച്ച് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, മൊയ്തീന്‍ കുട്ടി സഖാഫി പിലാശ്ശേരി, മുഹിയദ്ധീന്‍ കോയ സഖാഫി മലയമ്മ എന്നിവര്‍ തകാഫുല്‍ വിഹിതം ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസിക്ക് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ തങ്ങള്‍, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് മുസ്ലിയാര്‍ ചിയ്യൂര്‍, ഉസ്മാന്‍ മുസ്ലിയാര്‍ കാരന്തൂര്‍, യാസീന്‍ ബുഖാരി കൊല്ലം, അക്ബര്‍ ബാദുഷ സഖാഫി തൃശൂര്‍, ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഹംസ സഖാഫി സീഫോര്‍ത്ത്, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.