ഓസ്മോ സംഗമം ജനുവരി പത്തിന് ദുബായിൽ

0
697
SHARE THE NEWS

ദുബായ്: മർകസു സ്സഖാഫത്തിത്തുന്നിയ്യ റൈഹാൻവാലി (യതീംഖാന) കൂട്ടായ്മയായ ഓൾ സ്റ്റുഡന്റ്‌സ് ഓഫ് ഓർഫനേജ് യു.എ.ഇ. ഘടകത്തിന്റെ സംഗമം ദുബായിൽ നടത്താൻ ആലോചനയോഗം തീരുമാനിച്ചു.

ഓസ്മോ അലംനി ഗ്രാൻഡ് മീറ്റ് പോസ്റ്റർ മർകസ് അലംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.ഉബൈദ് സഖാഫി പ്രകാശനംചെയ്തു.

ജനുവരി പത്തിന് രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിലുള്ള അംഗങ്ങൾ ഒത്തുചേരും. പരിപാടിയുടെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികളും പ്രചാരണകമ്മിറ്റിയും നിലവിൽവന്നു. ശറഫുദ്ധീൻ വയനാട് (ചെയ.), ഹാഷിം കോയമ്മ തങ്ങൾ(വൈ. ചെയ.), സുഹൈൽ ചെറുവാടി (കൺവീനർ), സെതലവി അരീക്കോട്, സുബൈർ വാഴക്കാട് (ജോ. സെക്ര.), അബൂബക്കർ കളരാന്തിരി, അഹമ്മദ് ആതവനാട് (ഫൈനാൻസ് സെക്ര)എന്നിവരാണ് ഭാരവാഹികൾ.

അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ അബ്ദുസ്സലാം കോളിക്കൽ ഉദ്ഘാടനം ചെയ്തു. സുഹൈൽ ചെറുവാടി, ഹാഷിം കോയമ്മ തങ്ങൾ, കരീം ആതവനാട് തുടങ്ങിയവർ സംസാരിച്ചു. വിവരങ്ങൾക്ക്: 0561679703.


SHARE THE NEWS