ഓസ്‌മോ റൈഹാന്‍ ഭവനം സമര്‍പ്പിച്ചു

0
2588
മര്‍കസ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓസ്‌മോയുടെ കീഴില്‍ മാങ്ങാപൊയിലില്‍ നിര്‍മിച്ച് നല്‍കിയ വീട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓസ്‌മോയുടെ കീഴില്‍ മാങ്ങാപൊയിലില്‍ നിര്‍മിച്ച് നല്‍കിയ വീട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: മര്‍കസ് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണി തീര്‍ത്ത ‘റൈഹാന്‍’ ഭവനം മുക്കം മാങ്ങാപൊയിലില്‍ ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഓസ്‌മോക്ക് കീഴില്‍ നാല് വീടുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു. റിലീഫ് വിതരണം, കിണര്‍ നിര്‍മാണം, വിവാഹ സഹായം, ചികിത്സാ സഹായം തുടങ്ങിയവയും സംഘടനക്ക് കീഴില്‍ നടക്കുന്നുണ്ട്.
ചടങ്ങില്‍ സി. മുഹമ്മദ് ഫൈസി, ലതീഫ് സഖാഫി, സയ്യിദ് ജാഫര്‍ കോയ, മുക്കം നഗരസഭ കൗണ്‍സിലര്‍ സുലൈമാന്‍, ബഷീര്‍ പാലാഴി, മുജീബ് റഹ്മാന്‍ കക്കാട്, ശരീഫ് ആന്ത്രോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് അടിവാരം, ഉമര്‍ കുണ്ടായി, യു.കെ ഖാസിം സഖാഫി, ഒ.ടി നസീര്‍, ഹസന്‍ കൊട്ടപ്പുറം, മന്‍സൂര്‍ നഈമി, അലി താമരശ്ശേരി, ബഷീര്‍ കാക്കൂര്‍, അന്‍വര്‍ കോളിക്കല്‍, റഷീദ് മലയമ്മ, മുഹമ്മദ് കുറ്റിക്കാട്ടൂര്‍ ഭവന നിര്‍മാണത്തിന് നേതൃത്വം നല്‍കി.