ഓർഗാനിക് ലിവിങിനുള്ള സൗകര്യങ്ങൾ ഒരുക്കി മർകസ് ഹോസ്പിറ്റൽ

പ്രഥമ ദിവസത്തെ ചികിത്സക്കെത്തിയത് ആയിരത്തിലധികം രോഗികൾ

0
1819
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഗുജറാത്തിൽ ആരംഭിച്ച മർകസ് ഹോസ്പിറ്റലിൽ ഡോക്ടരമാർക്കൊപ്പം
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഗുജറാത്തിൽ ആരംഭിച്ച മർകസ് ഹോസ്പിറ്റലിൽ ഡോക്ടരമാർക്കൊപ്പം

അഹമ്മദബാദ്: ഗുജറാത്തിലെ ഭറൂജിൽ മർകസിന് കീഴിൽ ആരംഭിച്ച ഹെൽത്ത് സിറ്റിയിലെ ഒലീവ് യൂനാനി ആയുർവേദ ഹോസ്പിറ്റലിൽ വൻ തിരക്ക്. ആയിരത്തിലധികം രോഗികൾ പ്രഥമ ദിവസം തന്നെ ചികിത്സ തേടിയെത്തി. ആധുനികമായ ചികിത്സാ സൗകര്യങ്ങളെല്ലാം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ന്യൂറോളജി, ജനറൽ മെഡിസിൻ, റുമറ്റോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, യൂറോളജി, ലൈഫ് സ്റ്റൈൽ ഡിസീസ് തുടങ്ങിയ വിവിധ ഡിപ്പാർട്മെന്റുകളിൽ ഇവിടെ ചികിത്സ ലഭ്യമാണ്. പ്രകൃതി മനോഹരമായ സ്ഥലത്ത് 25000 സ്‌ക്വയർ ഫീറ്റിൽ മനോഹരമായ വാസ്തുവിദ്യയിലാണ് മർകസ് ഹോസ്പിറ്റൽ ആരംഭിച്ചിട്ടുള്ളത്.
olive അഥവാ ഓർഗാനിക് ലിവിങ് എന്ന സങ്കല്പത്തിൽ നിന്നാണ് ഈ ഹോപിറ്റല് ആരംഭിക്കുന്നത്. വിഷ വിമുക്തമായ പ്രകൃതിയിൽ പാർശ്വഫലങ്ങൾ ഇല്ലാത്ത ചെകിത്സയാണ് ഇവിടെ നൽകുന്നത്.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു പ്രഗത്ഭരായ ഏഴു ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ കാമ്പും ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഉപകാരങ്ങളാണ് ചികിത്സക്കായി സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സേവനം ചെയ്യുന്ന ഇംതിബിഷ് ഹെൽത്ത് കെയറുമായി സഹകരിച്ചാണ് ഹോസ്പിറ്റൽ മർകസ് ഹോസ്പിറ്റൽ നടത്തുന്നത്. പ്രദേശത്ത്, വലിയ സ്വീകാര്യതയാണ് ആശുപത്രിക്കു ലഭിക്കുന്നത്. ഹെൽത്ത് സിറ്റിയുടെ വിവിധ പദ്ധതികളും ഹോസ്പിറ്റൽ ഉദ്‌ഘാടനത്തോടെ പ്രാവർത്തനമാരംഭിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു.