ഔഷധത്തൈകൾ നട്ട് മർകസിൽ പരിസ്ഥിതി ദിനമാചരിച്ചു

0
1001
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് കാമ്പസിൽ ഔഷധ ത്തൈ നട്ടുപിടിപ്പിക്കാൻ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് കാമ്പസിൽ ഔഷധ ത്തൈ നട്ടുപിടിപ്പിക്കാൻ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു
SHARE THE NEWS

കുന്നമംഗലം:  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  മർകസ് കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ചെടികൾ ഔഷധ ചെടികൾ നട്ട് മർകസിൽ പരിസ്ഥിതി ദിനമാചരിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി തൈ നടാൻ നേതൃത്വം നൽകി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. മനുഷ്യരുടെ ആർത്തിയും അതിമോഹങ്ങളുമാണ് പാരിസ്ഥിതിക ദുരന്തങ്ങൾ ലോകമാകെ വർദ്ധിക്കാൻ കാരണമെന്നും പ്രകൃതിയെ സംരക്ഷിക്കുന്ന നിലപാടുകൾ എടുത്തു നമ്മുടെയും ഭാവി തലമുറയുടെയും ജീവിതം സുഭദ്രമാക്കാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റിയിലും മറ്റു സംസ്ഥാനങ്ങളിലെ മർകസ് കാമ്പസുകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉനൈസ് മുഹമ്മദ്, ഡോ യു.കെ മുഹമ്മദ് ശരീഫ്, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, സയ്യിദ് ജസീൽ ഇർഫാനി, കുട്ടി നടുവട്ടം, വി.എം റശീദ് സഖാഫി, കെ.കെ ശമീം കൽപേനി  പങ്കെടുത്തു.


SHARE THE NEWS