കണ്ടും കേട്ടും ഞാനറിഞ്ഞ മര്‍കസ്: ഇയ്യച്ചേരി കുഞ്ഞികൃഷണന്‍

0
897

കാരന്തൂര്‍ സുന്നി മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. താമരശ്ശേരി റൂട്ടിലെ കാരന്തൂര്‍ പാതയോരത്ത് ശരസുയര്‍ത്തി നല്‍ക്കുന്ന കേന്ദ്രം കേരളത്തിലെ മണ്ണിലും ചരിത്ര ഭൂമികയിലും ലാന്റ് മാര്‍ക്കായി നിലകൊള്ളുന്നു. വിശ്വാസത്തിന്റെയും ആചരണത്തിന്റെയും ധാരണാതലങ്ങളില്‍ സ്വമത മണ്ഡലങ്ങളില്‍ നിന്നു തന്നെ ഒട്ടേറെ വിമര്‍ശനങ്ങളും സംവിദാനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങി പൊതു സമൂഹത്തിന്റേതടക്കം ഭൗതികാന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോഴും കര്‍മ പരിപാടികളുമായി ഇടര്‍ച്ചകളില്ലാതെ മുേന്നറുന്നു എന്നത് തെന്നയാണ് മര്‍കസിന്റെ സാരഥികളുടെയും സംഘടനാ അംഗങ്ങളുടെയും വിജയ രഹസ്യം. മത വിദ്യാഭ്യാസവും സാങ്കേതികവും സാങ്കേതികേതരവുമായ ഭൗതിക വിദ്യാഭ്യാസവും ആവശ്യമുള്ളവര്‍ക്ക് ആഗ്രഹാനുസൃതമായി ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുകയാണ് അടുത്ത കാലത്തായി മര്‍കസ്.
മതാധ്യാപന രംഗത്തല്ലാത്ത അധ്യാപകര്‍ക്കും അധ്യേതാക്കള്‍ക്കും മതാതീതമായ പരിഗണനകളോടെ തന്നെയാണ് മര്‍കസിന്റെ വിദ്യാലയ ഉദ്യോഗ സേവന രംഗങ്ങള്‍ നീക്കിവെച്ചിട്ടുള്ളത്.
ആതുര സേവനത്തിലും മറ്റ് സേവാസംഘങ്ങള്‍ പോലെ ജാതി മത അതീതമായ മാനവ സേവന നിര്‍വഹണമാണ് സുന്നി മര്‍കസിന്റെന്നെതും പറയുന്നതില്‍ സന്തോഷമുണ്ട്. രണ്ടായിരത്തി എഴുനൂറ് ഗ്രാമങ്ങളിലായി ഇന്ത്യയില്‍ സുന്നി മര്‍കസ് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും നല്‍കുവെന്നത് ചില്ലറ കാര്യമല്ല. കൈതപൊയിലിലെ നിര്‍ദ്ദിഷ്ഠ വിദ്യാ നഗരത്തില്‍ യൂനാനി മെഡിക്കല്‍ കോളജ് ഉള്‍പെടുന്നുവെന്നതും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നതും ആ ചികിത്സാമേഖലയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്. കോഴിക്കോട് ചര്‍മരോഗ ചികിത്സാ പരിചരണ കേന്ദ്രങ്ങളും സുന്നി മര്‍കസ് വകയായുള്ളത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. ഈ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രചോദനത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലും പുറം സംസ്ഥാനങ്ങളിലുമുണ്ട് എത് സുന്നി മര്‍കസിന്റെ കീര്‍ത്തി ഒന്നു കൂടി വര്‍ധിപ്പിക്കുകയാണ്.
സാഹിത്യ, സര്‍ഗാത്മക മേഖലയിലും പ്രസിദ്ധീകരണ രംഗത്തും മര്‍കസിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. സിറാജ് ദിനപത്രവും മറ്റ് ആനുകൂല്യങ്ങളും അറബിക്, ഇംഗ്ലീഷ് മലയാളം ഭാഷകളിലെ വിവിധ മത സാഹിത്യഗ്രന്ഥങ്ങളും വിജ്ഞാന ചക്രവാളങ്ങളുടെ അനന്തവിസ്തൃതിയാണ് മര്‍കസ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. മതാധ്യാപന ബിരുദം നേടി ഇതുവരെ പുറത്തിറങ്ങിയവരില്‍ സഖാഫിമാര്‍ക്കു പുറമെ സമൂഹത്തിലിറങ്ങുവരില്‍ സമ്പൂര്‍ണ സഖാഫി കാമില്‍ ഇതര ബിരുദധാരികളുമുണ്ട് എന്ന കാര്യം ആഹ്ലാദജനകമാണ്. ലോകത്തിന്റെ നാനാഭാഗത്തും മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികളായി പേരെടുത്ത അധ്യാപര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എത്രയെത്ര പ്രദേശങ്ങളെയാണ് അഭിമാനം കൊള്ളിക്കുന്നത്. അഞ്ച് വിദേശ യൂനിവേഴ്‌സിറ്റികള്‍ക്കുള്ള ഓഫ് ക്യാംപസും സുന്നി മര്‍കസിനോടനുബന്ധിച്ചു ഉണ്ടെുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. പ്രീനഴ്‌സറി മുതല്‍ ഗവേഷണ ബിരുദ തലം പ്രവേശിക്കാനും പഠിച്ചു പഠിച്ചു ഉയര്‍ന്നു പറക്കാനും കഴിയുന്ന ഒരു വിദ്യാഭ്യാസ സമുഛയത്തിന് സംവിധാനമൊരുക്കാന്‍ ഈ നൂര്‍ മഹലിന് സാധിക്കുന്നുവെന്നതിന് വെളിച്ചത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വിലപ്പെട്ട കാര്യം തെന്നയാണ്.
എന്നാലും സാധ്യത ഏറെയുള്ള സമൂഹത്തിന് പൊതു സമൂഹത്തെ നയിക്കാനും രക്ഷിക്കാനുമുള്ള ബാധ്യതയും ഏറെയാണ് എന്നു കൂടി ഓര്‍മപെടുത്തി ഒരു കാര്യം കൂടി കുറിക്കുന്നു. സത്യം കൈപേറിയതാണെങ്കിലും പറയണമല്ലോ, ഖുലില്‍ ഹഖ വഇന്‍ കാന മുറാ ഇസ്‌ലാമില്‍ ഏറ്റവും വലിയ തിന്മ ശിര്‍ക്കാണ്. പക്ഷെ അന്ത്യ റസൂല്‍ പറഞ്ഞത് എല്ലാ തിന്മകളെയും വെച്ചു പോറ്റു മാതാവാണ് മദ്യം എന്നത്.
സകല തിന്മകളുടെയും താക്കോലാണ് മദ്യമെന്നും തിരുനബി പറഞ്ഞിട്ടുണ്ട്. ഏങ്കിലും വാമൊഴിയിലും വരമൊഴിയിലുമുള്ള പ്രതിഷേധവും പ്രബോധനവുമല്ലാതെ മദ്യമെന്ന ലഹരിക്കെതിരെ പ്രബലമായ ഒരു ജിഹാദിന് ധര്‍മയുദ്ധത്തിന് സുന്നി മര്‍കസ് ക്രിയാത്മകമായി തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. റൂബി ജൂബിലി ആഘോഷിക്കുമ്പോള്‍ അനുകൂലമായ ചിന്തവരുമെന്ന പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ. ഇന്‍ശാ അല്ലാഹ്. റൂബി ജൂബിലി മുബാറക്.