കരിഞ്ചോലയില്‍ സമര്‍പ്പണത്തിനൊരുങ്ങി മര്‍കസിന്റെ ആദ്യ ഭവനം

0
1188

താമരശ്ശേരി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കരിഞ്ചോലയില്‍ വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് മര്‍കസ് നിര്‍മ്മിക്കുന്ന 3 വീടുകളില്‍ ആദ്യത്തെത് സമര്‍പ്പണത്തിനൊരുങ്ങുന്നു. കരിഞ്ചോല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട .പി.ടി ഷഫീഖും കുടുംബവും ആദ്യ വീട്ടില്‍ താമസമാരംഭിച്ചു. അടുത്ത മാസം കരിഞ്ചോലയില്‍ നടക്കുന്ന ചടങ്ങില്‍ മര്‍കസും മുസ്‌ലിം ജമാഅത്തും സംയുക്തമായി നിര്‍മ്മിച്ച എട്ട്‌ വീടുകളുടെ താക്കോല്‍ ദാനവും നടക്കും ഏഴ്‌
ലക്ഷം രൂപ ചിലവില്‍ രണ്ടു മുറികളും, അടുക്കള, വരാന്ത, കുളിമുറി, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ സ്ഥലവും സംഘടന വഴി കണ്ടെത്തുകയായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് മര്‍കസും മുസ്‌ലിം ജമാഅത്തും ചേര്‍ന്ന് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. മറ്റ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഘങ്ങളിലായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായവരില്‍ നിന്ന് തെരഞ്ഞെടുത്ത മറ്റ് 26 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണവും ഇതൊടൊപ്പം പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയച്ചു.