കശാപ്പ് നിരോധം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും – കാന്തപുരം

0
724

കുവൈത്ത്: ഒരു സമുദായത്തില്‍ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളിലും വ്യാപകമായ തരത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കടുത്ത അനീതിയാണ് രാജ്യത്ത് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കശാപ്പ് നിരോധനമെന്നും , വലിയൊരു സമൂഹത്തിന്റെ തൊഴില്‍ സാധ്യതയുടെ മേല്‍ അതു കരിനിഴല്‍ വീഴ്ത്തുമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കുവൈത്ത് ഐ.സി.എഫ്. സംഘടിപ്പിച്ച മര്‍കസ് റൂബി ജൂബിലി ഖുവൈത്ത് ദേശീയ തല പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മൃഗത്തോല്‍ വിറ്റ് ഉപജീവനം കഴിക്കു ദലിതരുടെ എണ്ണം ഇരുപത്തിയഞ്ച് ലക്ഷത്തിലധികമാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സമൂഹത്തില്‍ പെട്ടവരും മാംസം അടക്കമുള്ളവ വിപണനം ചെയ്ത് ഉപജീവനം നടത്തുന്ന ജനലക്ഷങ്ങള്‍ വേറെയുമുണ്ടെന്നും കാന്തപുരം ചൂണ്ടിക്കാട്ടി .
. മൃഗത്തിന്റെ പേരില്‍ മനുഷ്യനെ കശാപ്പ് ചെയ്യു സ്വഭാവം, മനുഷ്യത്വത്തിനു പകരം മൃഗീയത ആധിപത്യം നടത്തുന്ന അധഃപതിച്ച രീതിയാണ്.
ഒരിക്കലും മരിക്കാത്ത ജീവിയാണ് പശുവെങ്കില്‍ അതിനെ അറുക്കുന്നതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാം. ആരാധിക്കപ്പെടുതിനാല്‍ നശിപ്പിക്കരുത് എന്നാണെങ്കില്‍, അഗ്‌നിയാരാധകര്‍ക്കുവേണ്ടി ഇവിടെ ഫയര്‍ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങള്‍ അടച്ചുപൂട്ടേണ്ടതായി വരില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പരിപാടിയുടെ ഭാഗമായി മെഗാ ഇഫ്താറും നടന്നു .
അഹ്മദ് കെ. മാണിയൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് ബുഖാരി പ്രാര്‍ഥന നിര്‍വഹിച്ചു. താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉബൈദുല്ലാഹ് സഖാഫി, ഷാജഹാന്‍ സഖാഫി കാക്കനാട്, മുഹമ്മദ് അല്‍ ഹസനി, സാദിഖ് അഹ്സനി തൃക്കരിപ്പൂര്‍ ,അഹ്മദ് സഖാഫി കാവനൂര്‍, കെ. നിസാര്‍ മൗലവി കൊണ്ടോട്ടി , അലവി സഖാഫി തെഞ്ചേരി ,അബ്ദുല്ല വടകര, വി.ടി. അലവി ഹാജി, ഹബീബ് ഹാജി രാങ്ങാട്ടൂര്‍, സ്വാലിഹ് കിഴക്കേതില്‍ പ്രസംഗിച്ചു .അഡ്വ. തന്‍വീര്‍ ഉമര്‍ സ്വാഗതവും എഞ്ചി. അബു മുഹമ്മദ് നന്ദിയും പറഞ്ഞു.