കശ്മീരിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ മുഹ്‌സിൻ സഖാഫി പ്രബന്ധമവതരിപ്പിക്കും

0
761
SHARE THE NEWS

കോഴിക്കോട്: ജമ്മു കശ്മീരിലെ യൂണിവേഴ്‌സിറ്റി ഓഫ് കശ്മീമീരിൽ ഇന്ന് നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ മർകസ് അക്കാദമിക ഡയറക്ടറേറ്റിലെ ഇന്റർനാഷണൽ റിലേഷൻ ഓഫീസർ പി എം മുഹ്‌സിൻ സഖാഫി പ്രബന്ധമവതരിപ്പിക്കും. ആത്മീയതയും സാമൂഹിക നീതിയും എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാറിൽ ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷകവിദ്യാര്ഥികളുമാണ് പങ്കെടുക്കുന്നത്. ‘വിശ്വാസത്തിനും യുക്തിക്കുമിടയിൽ , ഇസ്‌ലാമിൽ ഹൃദയത്തിന് നൽകുന്ന വ്യവഹാരങ്ങൾ’ എന്ന വിഷയത്തിലാണ് പ്രബന്ധാവതരണം. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണക്കടുത്ത എളാട് മുഹമ്മദ് അഹ്‌സനി-ഖൈറുന്നിസ ദമ്പതികളുടെ മകനാണ് മുഹ്‌സിൻ സഖാഫി.


SHARE THE NEWS