തിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്ന് അകത്തും പുറത്തും വിദ്യാഭ്യാസ, സാമൂഹിക, വൈജ്ഞാനിക മേഖലയില്‍ മര്‍കസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മര്‍കസിന്റെ വിജ്ഞാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഉടന്‍ മര്‍കസ് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് കാന്തപുരത്തിന് ഉറപ്പ് നല്കി. ചൊവ്വാഴ്ച ഉച്ചയോടെ രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.
മൗലാന ഷഹാബുദ്ദീന് റിസ്വി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന് ഹാജി, എസ് വൈ എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ കാന്തപുരത്തോടപ്പമുണ്ടായിരുന്നു.