കാന്തപുരം മഅദനിയെ സന്ദർശിച്ചു

0
951
ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു രോഗശമനത്തിനായി പ്രാർത്ഥന നടത്തുന്നു
ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു രോഗശമനത്തിനായി പ്രാർത്ഥന നടത്തുന്നു
ബാംഗ്ലൂർ : ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കർ  മുസ്‌ലിയാർ സന്ദർശിച്ചു. മഅദനിയുടെ രോഗശമനത്തിനായി അദ്ദേഹം പ്രത്യേക പ്രാർത്ഥന നടത്തി. 
കേരള മുസ്ലിം ജമാഅത്ത് സിക്രട്ടറി എൻ . അലി അബ്ദുല്ല സാഹിബ്, സുന്നി വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി പ്രൊഫ എ.കെ അബ്ദുൽ ഹമീദ് സാഹിബ് , ഡോ: അബ്ദുൽ സലാം , ശാഫി സഅദി, അമീൻ ഹസൻ സഖാഫി, ഉമർ സേഠ്‌ എന്നിവർ കാന്തപുരത്തോടൊപ്പം ഉണ്ടായിരുന്നു.