കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച്ച

0
827
SHARE THE NEWS

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ റമളാന്‍ 25-ാം രാവില്‍ നടക്കുന്ന ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണവും ജൂണ്‍ 19ന് തിങ്കളാഴ്ച നടക്കും.
ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാര്‍ സംബന്ധിക്കും. 1.30നു നസ്വീഹത്ത്, 2നു വിര്‍ദു ലത്തീഫ്, 2.30നു ദൗറത്തുല്‍ ഖുര്‍ആന്‍, 4.30നു അസ്മാഉല്‍ ബദര്‍, 6നു യാസീന്‍ പാരായണവും മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന് ആയിരങ്ങള്‍ സംബന്ധിക്കുന്ന സമൂഹ നോമ്പുതുറയും നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
തറാവീഹ് നിസ്‌കാരാനന്തരം മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാരംഭ പ്രാര്‍ത്ഥന് നിര്‍വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. സയ്യിദ് ഹബീബ് കോയ, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് പി.കെ.എസ് തലപ്പാറ,സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈമി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അബുസുബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് തുറാബ് അസ്സഖാഫി, സയ്യിദ് ത്വാഹാ തളീക്കര, സയ്യിദ് സ്വാലിഹ് തുറാബ്, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ശുകൂര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. തൗബ, ഇസ്തിഗ്ഫാര്‍, തഹ്‌ലീല്‍, സമാപന പ്രാര്‍ത്ഥന എന്നിവക്ക് കാന്തപുരം നേതൃത്വം നല്‍കും.
ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കായി വിശാലമായ സൗകര്യങ്ങളാണ് ഇത്തവണ മര്‍കസ് സജ്ജമാക്കിയിട്ടുള്ളത്. വിപുലമായ പാര്‍ക്കിങ് ഏരിയ, പ്രാര്‍ത്ഥനക്കും അംഗശുദ്ധി വരുത്തുന്നതിനുമുള്ള സംവിധാനം, ലോകത്തെമ്പാടുമുള്ളവര്‍ക്ക് വീക്ഷിക്കാനായി മര്‍കസ് ലൈവില്‍ തത്സമയ പ്രക്ഷേപണം, എന്‍.ഇ.ഡി സ്‌ക്രീനുകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷത വഹിച്ചു. എ.സി കോയ മുസ്‌ലിയാര്‍, ലത്തീഫ് സഖാഫി പെരുമുഖം, എഞ്ചി. യൂസുഫ് ഹൈദര്‍, അക്ബര്‍ ബാദുഷ സഖാഫി, ഉമര്‍ ഹാജി മണ്ടാളില്‍ സംബന്ധിച്ചു.

 


SHARE THE NEWS