കാന്തപുരത്തിന് പൗരസ്വീകരണം ഇന്ന് കോഴിക്കോട്ട്: ദക്ഷിണേന്ത്യയിലെ പ്രമുഖര്‍ സംബന്ധിക്കും

0
1439
SHARE THE NEWS

Subscribe to my YouTube Channel

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുള്ള പൗരസ്വീകരണം ഇന്ന്(മാര്‍ച്ച് 1) വൈകുന്നേരം 5 മണി മുതല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും. മുന്‍ ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റസാഖാന്‍ ബറേല്‍വിയുടെ മരണത്തെ തുടര്‍ന്നാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
ഫെബ്രുവരി 24ന് ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു ചേര്‍ന്ന രാജ്യത്തെ സുന്നി മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ ആള്‍ ഇന്ത്യ തന്‍സീമുല്‍ ഉലമ ഇസ്ലം യോഗത്തിലാണ് രാജ്യത്തെ പ്രമുഖ പണ്ഡിതന്മാര്‍ ചേര്‍ന്ന് കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു പണ്ഡിതന്‍ സുപ്രധാനമായ ഈ പദവിയിലേക്ക് എത്തുന്നത്.
കേരളത്തില്‍ നിന്നുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ സുന്നി വിശ്വാസം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടയില്‍ സഹകരണവും ഐക്യവും ശക്തിപ്പെടുത്താന്‍ സഹായകമാവും. ലോക ഇസ്‌ലാമിക സഭകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പണ്ഡിത പ്രതിനിധിയായി പതിറ്റാണ്ടുകളായി പങ്കെടുത്തു വരുന്ന കാന്തപുരത്തിന് ലഭിച്ച പുതിയ ദൗത്യം ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ആഗോള വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും സഹായിക്കും.
കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, കര്‍ണാടക നഗര വികസന മന്ത്രി യു.ടി ഖാദര്‍, കര്‍ണാടക യുവജനക്ഷേമ-കായിക മന്ത്രി റഹീംഖാന്‍, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ജബ്ബാര്‍, എം.കെ രാഘവന്‍ എം.പി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, ഡല്‍ഹി മുഫ്തി ഇസ്തിയാക്കുല്‍ ഖാദിരി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ അബിദീന്‍ ബാഖഖി, പ്രദീപ് കുമാര്‍ എം.എല്‍.എ, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, പ്രൊഫ എ.പി അബ്ദുല്‍ വഹാബ്, സൂര്യ അബ്ദുല്‍ ഗഫൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ. എം.ജി.എസ് നാരായണന്‍, പി.വി ചന്ദ്രന്‍, കോഴിക്കോട് സാമൂതിരി രാജ മഹാ മഹിമശ്രി കെ.പി ഉണ്ണി അനുജന്‍ രാജ, കോഴിക്കോട് ബിഷപ്പ് റവ: ഡോ. തോമസ് പനക്കല്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സി.പി കുഞ്ഞിമുഹമ്മദ് ഹാജി കെ.ആര്‍.എസ്, ഇഖ്ബാല്‍ അഹമ്മദ് വെല്ലൂര്‍, ഹൈദരാബാദ് നിസാമിയ്യ അസിസ്റ്റന്റ് ഡീന്‍ ഷെയഖ് മുഹമ്മദ് ഖാലിദ്, തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് ബാഖവി, ഗോവ ദാറുല്‍ ഉലൂം അശ്‌റഫിയ്യ വൈസ് പ്രിന്‍സിപ്പാള്‍ ഖാരി അബ്ദുല്‍ കലാം നിസാമി, ജാമിഅ ബാഖിയാതുല്‍ സ്വാലിഹാത്ത് വെല്ലൂര്‍ ഹസീബുല്‍ ഹസ്സന്‍, ഗോവ സുന്നി മുസ്‌ലിം ഫെഡറേഷന്‍ പ്രസിഡന്റ് ഹാജി മുഹമ്മദ് ആരിഫ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, പ്രവാസി ചേംബര്‍ കൊമേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഗുലാം ഹുസ്സാന്‍ എന്നിവര്‍ സംബന്ധിക്കും.


SHARE THE NEWS