കാന്തപുരത്തിന് സർക്കാർ സുരക്ഷാസേവനം ഉണ്ടെന്ന വാർത്തതെറ്റ്: മർകസ് ഓഫീസ്

0
4329

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സുരക്ഷക്കായി രണ്ടു പോലീസുകാരുടെ സൗകര്യം ഉപയോഗപ്പെടുത്തുന്നുവെന്ന ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന് മർകസിലെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പോലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി അദ്ദേഹത്തിനില്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. വസ്തുത ഇതായിരിക്കേ, തെറ്റായ വാർത്തകൾ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ വാർത്തകളിൽ സൂക്ഷമത കാണിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.