കാന്തപുരത്തെക്കുറിച്ചുള്ള പഠനത്തിന് മുഹമ്മദ് അസ്ഹരിക്ക് ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ്

0
3734
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. മുഹമ്മദ് സഖാഫി അല്‍ അസ്ഹരി ഈങ്ങാപ്പുഴ
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. മുഹമ്മദ് സഖാഫി അല്‍ അസ്ഹരി ഈങ്ങാപ്പുഴ
ന്യൂഡൽഹി: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് മുഹമ്മദ് അസ്ഹരി ഈങ്ങാപ്പുഴക്ക്  ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. സാംസ്‌കാരിക- വിദ്യാഭാസ മേഖലയിലും അറബി സാഹിത്യത്തിന്റെ വളർച്ചയിലും കേരളത്തിൽ ശൈഖ് അബൂബക്കറിന്റെ സംഭാവനകൾ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ജെ.എൻ.യുവിലെ സെന്റർ ഓഫ് അറബിക് ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് ഡിപ്പാർട്മെന്റിന് കഴിലായിരുന്നു നാല് വർഷം നീണ്ടു നിന്ന പഠനം.
 
മർകസിൽ നിന്ന് 2007-ഇൽ ഒന്നാം റാങ്കോട് കൂടി ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, മർകസും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുമായുള്ള അക്കാദമിക ധാരണ പ്രകാരം, അലിഗഢിൽ നിന്ന് അറബി സാഹിത്യത്തിൽ പിജി പൂർത്തിയാക്കി. തുടർന്ന് ജെ.എൻ.യു വിൽ നിന്ന് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കവിതകളെ കുറിച്ച് പഠനം നടത്തി  എം.ഫിൽ എടുത്തു. അതിനു ശേഷമാണ് ജെ.എൻ.യുവിലെ അറബിക് ഡിപ്പാർട്ട്മെന്റ് മേധാവി പ്രഫ. ബഷീർ അഹ്മദ് അൽ ജമാലിക്ക് കീഴിൽ പി എച്ച് ഡി പഠനം പൂർത്തിയാക്കിയത്. 
 
തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു മർകസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കീഴിലുള്ള പഠനം എന്ന് മുഹമ്മദ് അസ്ഹരി പറയുന്നു. സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ഉസ്താദ് നടത്തുന്ന ഇടപെടലുകൾ പഠനകാലത്തേ താല്പര്യപൂർവ്വം വീക്ഷിച്ചിരുന്നു. മർകസാണ് അക്കാദമിക പഠനങ്ങളിലേക്കുള്ള വാതിലുകളും തുറന്നുതന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  കേരളീയ സമൂഹത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നടത്തിയ സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വിവിധ തലങ്ങൾ അവതരിപ്പിക്കുന്ന തിസീസ് അഞ്ചു ചാപ്റ്ററുകളായാണ് തയാറാക്കിയിട്ടുള്ളത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹം, കാന്തപുരത്തിന്റെ പഠനവും കുടുംബവും,   സാമൂഹിക സാംസ്‌കാരിക സമൂഹത്തിലെ ഉസ്താദിന്റെ യാത്രകൾ.വിദ്യാഭ്യാസ വിപ്ലവത്തിൽ കാന്തപുരത്തിന്റെ പങ്കു തുടങ്ങിയ നാമങ്ങളിലാണ് ചാപ്റ്ററുകളാ ക്രമീകരിച്ചത്.
 
കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ കാവുംപുറത്താണ് വീട്. കിളയിൽ അബ്ദുല്ല-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ നുസൈബ. ഇപ്പോൾ ഈങ്ങാപ്പുഴ ദാറുൽ ഹിദായയിൽ  അധ്യാപനം നടത്തുന്നു.