കാഴ്ചക്കാർക്ക് നവ്യാനുഭവം പകർന്ന് ഈത്തപ്പനകൾക്ക് നടുവിൽ മർകസ് സ്‌കൂൾ

0
818
കാരന്തൂർ: അറേബ്യൻ നാട്ടിലെത്തിയ അനുഭൂതിയാണ് കാരന്തൂർ  മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാമ്പസിലേത്. നാല് ഭാഗത്തും നിറഞ്ഞു നിൽക്കുന്ന ഈത്തപ്പനമരങ്ങൾ. ഇപ്പോൾ   ആറു മരങ്ങൾ കാഴ്ച്ചിട്ടുമുണ്ട്. കേരളത്തിലും ഈത്തപ്പന മരങ്ങൾ ഇങ്ങനെ തഴച്ചു  വളരുമോ എന്ന അതിശയത്തിലാണ് കാഴ്ചക്കാർ.
              മൂന്നു വർഷം മുമ്പാണ് മർകസ്  ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മുപ്പത്തിയഞ്ച്  ഈത്തപ്പന തൈകൾ നട്ടത്.ഒരു മീറ്റർ വീതിയും നീളവുമുള്ള  കുഴിയുണ്ടാക്കി മണൽ ചേർത്ത ചുവന്ന മണ്ണിലായിരുന്നു തൈകൾ
നട്ടത്. വളമായി ചാണകവുമിട്ടു.ഇടക്കിടെ തടം തുറന്നു ചാണകപ്പൊടി നിക്ഷേപിക്കുമായിരുന്നു.ചെടികൾക്ക് സ്ഥിരമായ വെള്ളമെത്തിക്കാനുള്ള  സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.ആദ്യമായിട്ടാണ്  ഇത്രയധികം  ഈത്തപ്പന മരങ്ങൾ ഇവിടെ ഒന്നിച്ചു കായ്ച്ചത്. ഈത്തപ്പഴത്തിന്റെ വിശേഷ മാസമായ  റമദാനോടനുബന്ധിച്ചാണ്‌   ഇവ പൂത്തത്  എന്നതും കൗതുകകരമാണ്.
        മഞ്ഞനിറത്തിലുള്ള    കാഴ്ചു നിൽക്കുന്ന ഈത്ത പഴങ്ങൾ  കാണാൻ   രക്ഷിതാക്കളും  വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി ആളുകളാണ് കാമ്പസിൽ എത്തുന്നതെന്നു മർകസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജർ  മുഹമ്മദ് ഹനീഫ് അസ്ഹരി പറയുന്നു.കൃത്യമായും സൂക്ഷമതയോടെയും വളമിട്ടും ശാസ്ത്രീയമായി പരിപാലിച്ചത് കൊണ്ടാണ്  അധ്യായന വർഷം ആരംഭിക്കുന്ന സമയത്ത് തന്നെ പ്രകൃതിയുടെ മനോഹരമായ ദൃശ്യം ഒരുക്കാൻ ആയത്. ഇന്ന്  പരിസ്ഥിതി ദിനത്തിന്റെ  ഭാഗമായി  വ്യത്യസ്ത താരം ചെടികൾ നാട്ടു സ്‌കൂൾ കാമ്പസ്  കൂടുതൽ  പരിസ്ഥിതി സൗഹൃദപരമാക്കാനുള്ള  ഒരുക്കത്തിലാണ്  അധ്യാപകരും വിദ്യാർത്ഥികളും.