കുട്ടികളുടെ സംരക്ഷണത്തിനുള്ള ലോക ഇന്റർഫെയ്‌ത്ത്‌ സമ്മേളനത്തിൽ കാന്തപുരത്തിന് ആദരം

0
1083
യു.എ.ഇ ഭരണകൂടം അബുദാബിയിൽ സംഘടിപ്പിച്ച ദ്വിദിന ഇന്റർഫെയ്‌ത്ത്‌ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ ആഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ ആദരിക്കുന്നു
യു.എ.ഇ ഭരണകൂടം അബുദാബിയിൽ സംഘടിപ്പിച്ച ദ്വിദിന ഇന്റർഫെയ്‌ത്ത്‌ സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ ആഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ ആദരിക്കുന്നു

ദുബൈ: കുട്ടികളുടെ സംരക്ഷണത്തിന് നൂതനമായ മാർഗങ്ങൾ ആവിഷ്കരിക്കാൻ യു.എ.ഇ ഭരണകൂടം അബുദാബിയിൽ സംഘടിപ്പിച്ച ദ്വിദിന ഇന്റർഫെയ്‌ത്ത്‌ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ ആഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ ആദരിച്ചു. ലോകത്തെ 450 പ്രധാന മതനേതാക്കളും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും സംബന്ധിച്ച സമ്മേളനത്തിൽ സഹിഷ്ണുതയും സഹവർത്തിത്വവും വിവിധ മതവിശ്വാസികളിൽ സജീവമാകാനുള്ള മാർഗ്ഗരേഖകളും അവതരിപ്പിക്കപ്പെട്ടു. ഇന്റർനെറ്റ് വിരൽത്തുമ്പിൽ ലഭ്യമായ കാലത്ത് കുട്ടികൾ അതിനു അഡിക്റ്റാവാതെ സൂക്ഷിക്കാനും, ചെറിയ പ്രായത്തിൽ അവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനും വേണ്ട വിവിധ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ലോകത്ത് സമാധാനവും ബഹുസ്വരതയും ഉറപ്പുവരുത്തുന്നതിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തുന്ന ഭരണകൂടമാണ് യു.എ.ഇയുടേതെന്നും സ്വന്തം പൗരരെ പ്പോലെ കുടിയേറ്റക്കാരെ ആദരിക്കുന്ന അവരുടെ നിലപാട് പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.