കെ.എം ബഷീറിന്റെ മരണം; കുറ്റവാളികള്‍ക്ക് അര്‍ഹമായി ശിക്ഷ നല്‍കണം: മര്‍കസ് അലുംനി

0
1097

കോഴിക്കോട്: പ്രഗൽഭ പത്രപ്രവർത്തകനും മർകസ് അലുംനി മെമ്പറുമായ കെ.എം ബഷീറിന്റെ നിര്യാണത്തിൽ മർകസ് അലുംനി കാബിനറ്റ് അനുശോചിച്ചു. കെ. എം ബഷീർ മർകസിലെ ഒരു തലമുറയെ വലിയ തോതിൽ സ്വാധീനിച്ച വിദ്യാർത്ഥിയായിരുന്നു. സ്‌കൂൾ കാലം മുതലേ, എഴുത്തിലും സംഘടനത്തിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു. എഴുത്തിലും ജീവിതത്തിലും അദ്ദേഹം എല്ലാവര്ക്കും മാതൃകയായിരുന്നു. ബഷീറിന്റെ മരണം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയത് എന്ന് അലുംനി പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചു ബഷീറിനെ മരണക്കയത്തിലേക്ക് എത്തിച്ച ശ്രീറാം വെങ്കിട്ടരാമന്‌ കടുത്ത ശിക്ഷ നൽകണം എന്നും, പ്രസിഡന്റ് സി.പി.ഉബൈദ് സഖാഫി, ജനറൽ സെക്രട്ടറി പി.ടി അബ്ദുൽ റഹീം, ട്രഷറർ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി എന്നിവർ ഒപ്പുവെച്ച പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.