കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ മർകസിൽ

നോളേജ് സിറ്റി സ്റുഡന്റ്സ് വില്ലജ് ശിലാസ്ഥാപനം നടക്കും

0
8307

കോഴിക്കോട്: മർകസ് നോളിജ് സിറ്റിക്ക് കീഴിൽ ഉയർന്നുവരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപന  കർമം നാളെ(ചൊവ്വ) ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ   കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും. മർകസ് നോളേജ് സിറ്റിയിൽ ഹരിതാഭമായ പച്ചപ്പിൽ സ്ഥാപിക്കുന്ന  സ്റ്റുഡന്റസ് വില്ലേജ്  അത്യാധുനിക വൈജ്ഞാനിക  സൗകര്യങ്ങളോടെ   ഉന്നതമായ വിദ്യാഭ്യാസം നേടാൻ രാഷ്ട്രാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമൊരുക്കുന്ന കേന്ദ്രമാണ്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ  അധ്യക്ഷത വഹിക്കും. നോളിജ് സിറ്റി ഡയറക്ടർ  ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, നോളിജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം , മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ പി.ടി.എ റഹീം എം.എൽ.എ,  പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, മെഹബൂബ്, ബശീർ പാടാളിയിൽ  തുടങ്ങി സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പ്രസംഗിക്കും.