കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്ന് മർകസിൽ

നോളേജ് സിറ്റി സ്റുഡന്റ്സ് വില്ലജ് ലോഞ്ചിങ് കർമം നടക്കും

0
1028
SHARE THE NEWS

കുന്നമംഗലം: മർകസ് നോളിജ് സിറ്റിക്ക് കീഴിൽ ഉയർന്നുവരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ലോഞ്ചിങ്   കർമം ഇന്ന് (ചൊവ്വ) ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ   കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും.
       മർകസ് നോളേജ് സിറ്റിയിൽ ഹരിതാഭമായ പച്ചപ്പിൽ സ്ഥാപിക്കുന്ന  സ്റ്റുഡന്റസ് വില്ലേജ്  അത്യാധുനിക വൈജ്ഞാനിക  സൗകര്യങ്ങളോടെ   ഉന്നതമായ വിദ്യാഭ്യാസം നേടുന്ന  രാഷ്ട്രാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വസിക്കാനും സർഗാത്മക പ്രവർത്തങ്ങൾ സജീവമാക്കാനും ഉള്ള കേന്ദ്രമായിരിക്കും. സൗകര്യപ്രദമായ താമസ സ്ഥലങ്ങൾ, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ആരോഗ്യനികേതനം, ഹെൽത്തി ഫുഡ്, പ്രകൃതി സൗഹൃദ വാസ്‌തുവിദ്യ  തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റുഡന്റസ് വില്ലേജിൽ നോളജ് സിറ്റിയിൽ വിവിധ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനാവും. 
          വിദ്യാർത്ഥികളുടെ പഠന സമയം പോലെ തന്നെ പ്രധാനമാണ്, അക്കദമിക ബാഹ്യ സമയങ്ങളിൽ അവരിടപെടുന്ന പരിതഃസ്ഥിതിയെന്നും ഏറ്റവും നവീനവും ആധുനികവും പൗരാണികവുമായ ആർക്കിടെക്ച്ചർ സൗന്ദര്യം ഉപയോഗിച്ചുമാണ് സ്റ്റുഡന്റസ് വില്ലേജിന്റെ നിർമാണം നടക്കുകയെന്ന് മർകസ് നോളിജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.   
       മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ  അധ്യക്ഷത വഹിക്കും. നോളിജ് സിറ്റി ഡയറക്ടർ  ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, നോളിജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം , മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ പി.ടി.എ റഹീം എം.എൽ.എ,  പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, മെഹബൂബ്, അമീർ ഹസൻ, ബശീർ പാടാളിയിൽ  തുടങ്ങി സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പ്രസംഗിക്കും. 

SHARE THE NEWS