കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

0
1595
കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ ഹാജി ശൈഖ് ജിനാ നബി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർക്കൊപ്പം മർകസിൽ
SHARE THE NEWS

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ ഹാജി ശൈഖ് ജിനാ നബി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മർകസ് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കരിപ്പൂരിലേക്ക് ഹജ്ജ് എംബാർകേഷൻ പോയിന്റ് മാറ്റാൻ നിരന്തരമായി ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഹജ്ജ് കമ്മറ്റിയും സർക്കാറും ഏറെ പ്രാധാന്യത്തോടെ കാണുകയും അടിയന്തര പ്രാധാന്യത്തോടെ ആ ആവശ്യം പരിഗണിക്കുകയും ചെയ്‌തെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിന്നുള്ള സർക്കാർ ഹജ്ജ് കോട്ട വർദ്ധിപ്പിക്കാൻ ഹജ്ജ് കമ്മറ്റിയും കേന്ദ്ര ഗവൺമെന്റും ഇടപെടണമെന്നും, വിശ്വാസപരമായ പ്രധാന കർമം എന്ന നിലയിൽ കൂടുതൽ വിശ്വാസികൾക്ക് ഹജ്ജിനായി പോകാനല്ല അവസരത്തിന് യത്നം നടത്തുന്നത് പുണ്യകരമാണെന്നും കാന്തപുരം പറഞ്ഞു. മർകസ് സ്ഥപനങ്ങൾ സന്ദർശിച്ച ഹാജി ശൈഖ് ജിനാ നബി രാജ്യത്തെ , ന്യൂനപക്ഷങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നയിൽ ഏറ്റവും ഗുണമേന്മയുള്ള സ്ഥാപങ്ങളിലൊന്നായാണ് മർകസ് അനുഭവപ്പെട്ടത് എന്ന് അഭിപ്രായപ്പട്ടു. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മറ്റിയുമായി നിരന്തരം നടത്തിയ വിനിമയങ്ങൾ കേരളത്തിലെ ഹജ്ജ് സൗകര്യങ്ങൾക്കായ എല്ലാ ഇടപെടലുകളും സമയബന്ധിതമായി നടത്തിക്കാൻ നിദാനമായെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി-യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേന്ദ്ര ഹജ്ജ് കമ്മറ്റി വൈസ് ചെയർമാൻ മുഹമ്മദ് ഇർഫാൻ അഹമ്മദ് കഴിഞ്ഞ ദിവസം ഗ്രാൻഡ് മുഫ്‌തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു


SHARE THE NEWS