കേരള ആരോഗ്യ സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനു തിളക്കമാര്‍ന്ന വിജയം

0
1686

കോഴിക്കോട്: കേരള ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ തല ആർട്സ് ഫെസ്റ്റ് മഞ്ചേരി മെഡിക്കൽ കോളേജിൽ അവസാനിച്ചപ്പോൾ മർകസ് യൂനാനി മെഡിക്കൽ കോളേജിനു സന്തോഷ നിമിഷങ്ങൾ. നാലു ദിവസം, ആറു വേദികളിലായി നടന്ന , അമ്പതിലധികം കോളേജിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്ത ഫെസ്റ്റിൽ യുനാനി മെഡിക്കൽ കോളേജ് മികവാർന്ന വിജയമാണ് കരസ്ഥമാക്കിയത്.
ഒന്നാം സ്ഥാനം: മാപ്പിളപ്പാട്ട് (ഫഹദ് കെ.കെ) , വെസ്റ്റേൺ ഗ്രൂപ്പ് .
രണ്ടാം സ്ഥാനം :ഗസൽ(യൂസുഫ് ഫർഹാൻ), ഇംഗ്ലീഷ് പദ്യം ചൊല്ലൽ (ആയിശ മെഹർ) ,വെസ്റ്റേൺ സോളോ (ജുമാന ജാഫർ), അറബിക് കഥാരചന (നഫീസത്ത് മുഫീദ)
മൂന്നാംസ്ഥാനം: ജാം (അബ്ദുള്ള പി.ജെ), അറബിക് പ്രബന്ധം: (നഫീസത് മുഫീദ), മലയാളം പദ്യം ചൊല്ലൽ. ഇതിനു പുറമെ മാപ്പിളപ്പാട്ട് (ആമിന മുഫീദ) ,മാപ്പിളപ്പാട്ട് ‘ ഗ്രൂപ്പ് എന്നിവയിൽ എ ഗ്രേഡും കരസ്ഥമാക്കി.