കോടഞ്ചേരി ടൗണ്‍ ശുചീകരിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ത്ഥികള്‍

0
749

താമരശ്ശേരി: മര്‍കസ് ലോ കോളജ് വിദ്യാര്‍ത്ഥികള്‍ കോടഞ്ചേരി അങ്ങാടിയും പരിസരവും ശുചീകരിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണത്തിന്റെ ഭാഗമായാണ് നിയമ വിദ്യാര്‍ത്ഥികള്‍ കോടഞ്ചേരി ടൗണ്‍ ശുചീകരണത്തിനിറങ്ങിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ ബോധവത്കരണ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസി ചാക്കോച്ചന്‍, ചിന്ന അശോകന്‍, ജെസ്സി പിണക്കട്ടില്‍, സെക്രട്ടറി അബ്ദുല്ലത്തീഫ് സംസാരിച്ചു. മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട്, അബ്ദുസ്സലാം ചമല്‍ നേതൃത്വം നല്‍കി.