കോളജ് തല ക്ലയന്റ് കൗണ്‍സലിംഗ് മത്സരത്തില്‍ മര്‍കസ് ലോ കോളജിന് വിജയം

0
775

താമരശ്ശേരി: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് സംഘടിപ്പിച്ച കോളജ് തല ക്ലയന്റ് കൗണ്‍സലിംഗ് മത്സരത്തില്‍ മര്‍കസ് ലോ കോളജിന് രണ്ടാം സ്ഥാനം. കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിവിധ ലോ കോളജുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍കസ് ലോ കോളജിലെ ബിബിഎ, എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ റിസ്വാന എന്‍.എം, ജിസ്‌നിയ ഇ.കെ എന്നിവരാണ് സ്ഥാപനത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ ലോ കോളജ് സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.എസ് ഗോപി അധ്യക്ഷത വഹിച്ചു. അഡ്വ. സമദ് പുലിക്കാട്, റഊഫ് വി.കെ സംബന്ധിച്ചു.