കോഴിക്കോട്ടെ കടൽ തൊഴിലാളികൾക്ക് ജീവിതോപാധിക്കായി മർകസ് ബോട്ട്

0
689

കോഴിക്കോട് :  വെള്ളയിൽ ഹാർബറിലെ  പാവപ്പെട്ട കടൽ തൊഴിലാളികൾക്ക് മർകസ് ബോട്ട് നൽകി.പ്രദേശത്തെ  മീൻ പിടിച്ചു  ഉപജീവനം നടത്തുന്ന നാല് കുടുംബങ്ങൾക്ക്  സഹായകരമാവുന്നതാണ്  മർകസ് പദ്ധതി.രാജ്യത്തെ  സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്ന ഗ്രാമീണ മേഖലകളിൽ  തൊഴിൽ സൗകര്യങ്ങൾ നൽകി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരുന്ന മർകസ് പദ്ധതിയുടെ ഭാഗമായാണ് ബോട്ടു നല്‍കിയത്. വെള്ളയിൽ  ബീച്ചിൽ  നടന്ന  ബോട്ടു കൈമാറൽ  ചടങ്ങിൽ  ആർ സി എഫ് ഐ  റീജ്യണൽ മാനേജർ റശീദ് പുന്നശ്ശേരി , ഷാഫി നൂറാനി,മുല്ലക്കോയ തങ്ങൾ ,ശജർ ,മാലിക് ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു