കോഴിക്കോട് ജില്ലാ വിഭവ സമാഹാരം മര്‍കസിലെത്തിച്ചു

0
881

കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിഭവ സമാഹാരം മര്‍കസിലെത്തിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ,സി മുഹമ്മദ് ഫൈസി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഭവങ്ങള്‍ മര്‍കസി നഗരിയില്‍ സ്വീകരിച്ചു. യൂസുഫ് സഖാഫി കരുവന്‍പോയില്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, നാസര്‍ അഹ്‌സനി മടവൂര്‍, യൂസുഫലി സഅദി പന്നൂര്‍, മുഹിയുദ്ധീന്‍ സഖാഫി മലയമ്മ, ഉമര്‍ സഖാഫി മങ്ങാട്, ഉമറലി സഖാഫി ഫറോഖ്, സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍, എസ് മുഹമ്മദ് സഖാഫി, റഫീഖ് സഖാഫി പൂനൂര്‍ തുടങ്ങിയവര്‍ വിഭവങ്ങള്‍ മര്‍കസിലെത്തിക്കാന്‍ നേതൃത്വം നല്‍കി.
ഫോട്ടോ: കോഴിക്കോട് ജില്ലയില്‍ നിന്നെത്തിച്ച ഭക്ഷ്യ വിഭവങ്ങള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു