കോഴിക്കോട് ജില്ലാ സഖാഫി സംഗമം ഇന്ന്

0
695
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ സംഗമം ഇന്ന്(വ്യാഴം) രാവിലെ 11 മണിക്ക് കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ സഖാഫി കടലുണ്ടി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും. കെ.കെ .അഹമദ് മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ശുകൂര്‍ സഖാഫി വെണ്ണക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും .
ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ സഖാഫി ശൂറയില്‍ അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, അബ്ദുല്‍ നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം,ന ാസര്‍ സഖാഫി അമ്പലക്കണ്ടി സംബന്ധിച്ചു.


SHARE THE NEWS