കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയിലെ അക്കാദമിക സംവിധാനം പുതിയ രീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് അതിനൂതന കോഴ്സ് ആരംഭിക്കുന്നു. ആറ് , ഏഴ് ക്ളാസുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യഥാക്രമം ഏഴ്, എട്ട് ക്ളാസുകളിലേക്ക് അഡ്മിഷൻ നൽകി ഉന്നത നിലവാരത്തിലുള്ള ഇസ്ലാമിക പഠനവും പാഠ്യപഠ്യേതര വിഷയങ്ങളും സംവിധാനിച്ച കോഴ്സാണ് ആരംഭിക്കാനിരിക്കുന്നത്. ‘ഡിപ്ലോമ ഇൻ കണ്ടമ്പററി ഇസ്ലാമിക് സ്റ്റഡീസ്’ എന്ന പേരിലറിയപ്പെടുന്ന കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് മർകസിലെ സൈത്തൂൻ വാലി ഇൻസ്റ്റിറ്റ്യൂറ്റിലും റൈഹാൻ വാലി ഇൻസ്റ്റിറ്റ്യൂട്ടിലും റെസിഡൻഷ്യൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പിതാക്കൾ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് നൂറു ശതമാനം സ്കോളര്‍ഷിപ്പോടെ തുടങ്ങുന്ന കോഴ്സിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേരിട്ടുള്ള ശിക്ഷണവും ക്ളാസുകളും ലഭിക്കും. എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് തടുങ്ങിയ പ്രഗത്ഭരുടെ മേൽനോട്ടവും ക്ളാസുകളും ഉൾക്കൊള്ളുന്നതാണ് കോഴ്സ്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു ഉന്നത അന്താരാഷ്ട്ര സർവകലാശാലകളിലും മറ്റും പഠിക്കുന്നതിനുള്ള പ്രത്യേക ട്രൈനിംഗും മർകസുമായി ധാരണയുള്ള ആഗോള സ്ഥാപനങ്ങളുമായുള്ള വിദ്യാർത്ഥി വിനിമയങ്ങളും കോഴ്സിൽ സംവിധാനിച്ചിട്ടുണ്ട്. അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ പ്രോഗ്രാമും ഇന്റർവ്യൂവും മെയ് ആറിന് മർകസ് പ്രധാന കാമ്പസിൽ നടക്കും. അപേക്ഷ ഫോറം www.markazonline.com-ഇൽ നിന്ന് ലഭിക്കും. വിശദ വിവരങ്ങൾക്ക് :9072500438, 9072500429