കർണ്ണാടക മന്ത്രി യു.ടി ഖാദർ കാന്തപുരത്തെ സന്ദർശിച്ചു

0
3593
കർണാടക മന്ത്രി യു.ടി ഖാദർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിക്കുന്നു
കർണാടക മന്ത്രി യു.ടി ഖാദർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിക്കുന്നു

കോഴിക്കോട്:  കർണ്ണാടകയിൽ പുതുതായി നിലവിൽ വന്ന ജനപ്രതിനിധി സഭയിൽ മന്ത്രിയായി ചുമതലയേറ്റ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മർകസിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്‌ച. കർണാടകയിൽ ജനക്ഷേമപരവും, വർഗീയവിമുക്തവുമായ ഭരണം നടത്തി രാജ്യത്തിന് മാതൃകയാവുന്ന വിധത്തിൽ പ്രവർത്തിക്കാനാണ് പുതിയ സർക്കാറിന്റെ താല്പര്യം എന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ പ്രധാന നഗരങ്ങളിൽ മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതൽ ഭദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മന്ത്രിയായ അദ്ദേഹത്തെ കാന്തപുരം അനുമോദിച്ചു. മലയാളികളുടെ പ്രധാന വിദ്യാഭ്യാസ , വ്യാപാര ഹബ് എന്ന നിലയിൽ, അവരുടെ തൊഴിൽപരവും ജീവിതപരവുമായ  സുരക്ഷിതത്വവും വ്യവഹാരങ്ങളും  ഉറപ്പിക്കാൻ ഗവൺമെൻറ് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന കാന്തപുരത്തിന്റെ അഭ്യർത്ഥനയോട് എല്ലാ തരത്തിലുമുള്ള പിന്തുണകൾ ഉണ്ടാകുമെന്നു അദ്ദേഹം പ്രതികരിച്ചു.