ഖത്തീബ്, ഇമാം, ഭാരവാഹി കോണ്‍ഫറന്‍സ് നാളെ

0
678

കോഴിക്കോട്: സീ ഇന്ത്യാ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഖത്തീബ്, ഇമാം, ഭാരവാഹികള്‍ക്കായി നാളെ(ശനി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കോഴിക്കോട് മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്‌ലിം സമുദായത്തിന് വിവിധ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍, സഹായങ്ങള്‍, മഹല്ലിലെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി, ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കും. എസ്.വൈ.എസ്, കേരള മുസ്‌ലിം ജമാഅത്ത്, എസ്.എം.എ സാക്ഷ്യപ്പെടുത്തിയ അപേക്ഷാഫോറത്തോടൊപ്പം 200 രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. മഹല്ല് ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് മര്‍കസ് മസ്ജിദ് അലയന്‍സ് ഓഫീസില്‍ നിന്നും അറിയിച്ചു.